രാജ്യത്തെ തൊഴിലാളികൾ സുദീർഘവും കഠിനവുമായ സമരങ്ങളിലൂടെ നേടിയെടുത്ത 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കിക്കൊണ്ട് അങ്ങേയറ്റം കിരാതവും തൊഴിലാളി വിരുദ്ധവും, ജനവിരുദ്ധവും, കുത്തകാനുകൂലവുമായ നാല്
തൊഴിൽ കോഡുകൾ അടിയന്തരമായി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ വിജ്ഞാപനത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ നടപ്പിൽ വരുത്തിയ ഈ തൊഴിൽ കോഡുകൾ, കുത്തകകളുടെ താല്പര്യാർത്ഥം, അധ്വാനിക്കുന്ന ജനവിഭാഗത്തിനാകെ കൈമുതലായുള്ള ട്രേഡ് യൂണിയൻ അവകാശങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങളുടെയും അവസാന കണികപോലും തകർക്കാനുള്ള ഒരു ഫാസിസ്റ്റ് സ്വേച്ഛാധിപത്യ നീക്കമാണ്.
ഈ നാല് തൊഴിൽ കോഡുകളും അടിയന്തരമായി റദ്ദാക്കണമെന്നും 29 തൊഴിൽ നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
തൊഴിൽ കോഡുകൾ അടിച്ചേല്പിച്ചതിനെ അസന്ദിഗ്ധമായി അപലപിച്ചുകൊണ്ട്, കേന്ദ്രസർക്കാരിന്റെ ഈ ഭീഷണമായ കടന്നാക്രമണത്തെ ചെറുക്കുന്നതിനായി, ശക്തമായ,യോജിച്ച, സുദീർഘമായ പ്രക്ഷോഭങ്ങൾ കെട്ടിപ്പടുക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും, പ്രത്യേകിച്ച് തൊഴിലാളിവർഗ്ഗത്തോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.”.
