തിരുവനന്തപുരം :ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലേക്ക് നടത്തിയ താൽക്കാലിക വിസി മാരുടെ നിയമനങ്ങളിൽ സുപ്രീം കോടതിവിധിയെ നിയമമന്ത്രിയും വിവിധ സർക്കാർ കേന്ദ്രങ്ങളും ബോധപൂർവം ദുർവ്യാഖ്യനം ചെയ്യുകയാണ്.
ഡോ:സിസാ തോമസിനേയും
ഡോ:ശിവപ്രസാദിനെയും ഗവർണർക്ക് താൽപ്പര്യമുണ്ടെങ്കിൽ തുടരാൻ അനുവദിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയതിനാൽ നിയമ മന്ത്രിയുടെ വ്യാഖ്യാനം തികച്ചും തെറ്റാണ്.
സുപ്രീം കോടതി ഉത്തരവിന്റെ 16-ആം ഖണ്ഡി കയിൽ ചാൻസിലർക്ക് പുതിയ ഒരാളെ നിയമിച്ചു കൊണ്ടോ അല്ലെ ങ്കിൽ ഇപ്പോൾ നിയമിതരായവരെ തുടരാൻ അനുവദിച്ചു കൊണ്ട് ഉത്തരവി റക്കാമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. വിധിയുടെ അവസാനവും ഇതേ കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. അങ്ങനെ പ്രസ്തുത സാഹചര്യത്തിൽ ചാൻസലർ മുൻപ് നിയമിച്ച അതേ ആളുകളെത്തന്നെ വീണ്ടും നിയമിക്കുന്നതിന് യാതൊരു നിയമതടസവുമില്ല.
ചാൻസിലർ നടത്തിയ നിയമനത്തിന്റെ കാലാവധി 6 മാസത്തിൽ കൂടുതൽ ആയതിനെ പറ്റി മാത്രമാണ് കോടതി പരാമർശിച്ചത്. അത് കൊണ്ട് തന്നെയാണ് ഇപ്പോൾ നിയമിച്ചവരെ വേണമെങ്കിൽ വീണ്ടും നിയമിക്കാം എന്നു ബഹുമാനപ്പെട്ട സുപ്രീം കോടതി കൃത്യമായി വിധിച്ചത്.
ഉത്തരവിന്റെ പ്രധാന ഭാഗങ്ങൾ കൂടി പൂർണ്ണമായി ബോധ്യപ്പെടുന്നവർക്ക് യൂണിവേഴ്സിറ്റി നിയമത്തിലെ ആറു
മാസകാലാവധി താൽക്കാലിക വിസി നിയമനത്തിന് ബാധകമാണെന്നും പ്രസ്തുത വ്യവസ്ഥയിലായിരിക്കണം നിയമന വിജ്ഞാപനമെന്നുമാണ് സുപ്രീം കോടതി ഉത്തരവെന്ന് ബോധ്യപ്പെടും.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ട് നിയമനങ്ങ ളും റദ്ദാക്കിയതി നെതിരെ നൽകിയ ഹർജ്ജിയിലാണ്
ഇവർക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കിയത്.
സംസ്ഥാന നിയമ മന്ത്രി സുപ്രീം കോടതി ഉത്തരവുകളെ രാഷ്ട്രീയ കാരണങ്ങളാൽ തെറ്റായി വ്യാഖ്യാനിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ RS ശശികുമാർ പറഞ്ഞു.
