എംജി സർവ്വകലാശാല-പെരുമാറ്റചട്ടം നിലനിൽക്കെ തിരക്കിട്ട് പഠന ബോർഡുകളുടെ പുനസംഘടന ജൂനിയർ അധ്യാപകരെ ബോർഡ് അംഗങ്ങളാക്കിയതായി ആക്ഷേപം,വിജ്ഞാപനം തടയണമെന്ന് ഗവർണർക്ക് നിവേദനം1 min read

തിരുവനന്തപുരം :സർക്കാരിൻറെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, തെരഞ്ഞെടുപ്പ് പെരുമാറ്റ നിലനിൽക്കെ എം. ജി സർവകലാശാ വിവിധ പഠനബോർഡുകൾ പുനഃസംഘടിപ്പിച്ചത് വിവാദമാകുന്നു.

233 പേരെയാണ് വിവിധ പഠനബോർഡുകളിൽ ഉൾപ്പെടുത്തിയിരി ക്കുന്നത്.
സിൻഡിക്കേറ്റാണ് ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നത്. ബയോ ടെക്നോളജി, സോഷ്യൽ വർക്ക്, അറബിക് സൈക്കോളജി, ജിയോളജി,ടൂറിസം, തമിഴ് തുടങ്ങിയ വിഷയങ്ങളിലെ പഠന ബോർഡുകളിലേയ്ക്ക് യോഗ്യതയുള്ള നിരവധി പ്രൊഫസ്സർമാരും അസോസിയേറ്റ് പ്രൊഫസർമാരും ഉള്ളപ്പോൾ ചെയർമാൻമാരായി അസിസ്റ്റൻറ് പ്രൊഫസർമാരെയാണ് നിയമിച്ചിരിക്കുന്നത്.
ബോർഡ് അംഗങ്ങളിൽ വലിയൊരു വിഭാഗം ചുരുങ്ങിയ അധ്യാപന പരിചയം മാത്രമുള്ള ഇടതുപക്ഷ അധ്യാപക സംഘടനയുടെ പ്രവർത്തകരാണെന്ന് ആക്ഷേപമുണ്ട്.
പഠന ബോർഡിൽ അംഗമാക്കി അധ്യാപകരെ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ എംജി വിസി ഒത്താ ശ ചെയ്യുകയായിരുന്നുവെന്നും ആരോപണമുണ്ട്.. സമാനമായ നാമ നിർദ്ദേശങ്ങൾ
ആരോഗ്യ സർവ്വകലാശാലയും കുസാറ്റും തടഞ്ഞു വച്ചിരിക്കുമ്പോഴാ ണ് എംജി വിസി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചത്.
സർവകലാശാലയുടെ സിലബസ്സുകൾ പരിഷ് ക്കരിക്കുവാനും, പാഠപുസ്തകങ്ങൾ അംഗീകരിക്കുവാനും, ചോദ്യം കടലാസ് തയ്യാറാക്കുവാനും ഉത്തരവാദിത്വപ്പെട്ട സമിതിയിൽ അധ്യാപന പരിചയം കുറവ് ആയവരെ ചെയർമാനും അംഗങ്ങളുമായി നിയമിച്ചത് സർവ്വകലാശാലയുടെ അക്കാഡമിക് താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും, പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാട്ടി
ഇലക്ട്രറൽ ഓഫീസർക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *