ഗസ്റ്റ് അധ്യാപകരെ  പിഎസ്‌സി റാങ്ക്  ലിസ്റ്റിൽ നിന്ന് നിയമിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

തിരുവനന്തപുരം :കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്‌സുകൾ (FYUGP) നടപ്പാക്കിയതിനെ തുടർന്ന്  അധ്യാപകരുടെ അധ്വാന ഭാരം പുനർനിർണ്ണയം നടത്താത്തത് മൂലം സർവകലാശാലകളിലും കോളേജുകളിലും ഗസ്റ്റ് അധ്യാപകരെ സ്വാധീനത്തിന്റെ മറവിൽ വ്യാപകമായി നിയമിക്കുകയാണെന്നും കൃത്യമായ അധ്യാപക ജോലിഭാര നിർണ്ണയം പൂർത്തിയാകുന്നത് വരെ നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ സർവ്വകലാശാലകൾക്കും കോളേജുകൾക്കും നിർദ്ദേശം നൽക ണമെന്നുമുള്ള ആവശ്യവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.

നാല് വർഷ ബിരുദ കോഴ്‌സുകൾ വ്യവസ്ഥാപിതമായി നടപ്പിലാക്കുന്നതിനും അതിനനുസൃതമായി അധ്യാപകരുടെ ജോലിഭാരം പുനർനിർണ്ണയിക്കുന്നതിനും മുൻ LDF സർക്കാർ  സ്വീകരിച്ച നടപടികൾ സുതാര്യമായിരുന്നില്ല. പുതിയ കോഴ്സുകൾക്ക് ആദ്യ അഞ്ചുവർഷം സ്ഥിരം തസ്തികകൾക്ക് കൾ പകരം ഗസ്റ്റ് അധ്യാപക നിയമനം നടത്തുവാനുള്ള അനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്.

എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, എസ്.എൻ ട്രസ്റ്റ് മാനേജ്മെന്റിന് കീഴിലുള്ള കോളേജുകളിൽ മാത്രം ചട്ട വിരുദ്ധമായി 86
സ്ഥിരം അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ കാണിച്ച തിടുക്കം സർക്കാരിന്റെ ദുരൂഹമായ ലക്ഷ്യങ്ങളാണ് വ്യക്തമാക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി.

നാലു വർഷ ബിരുദ കോഴ്‌സുകളുടെ യഥാർത്ഥ വർക്ക് ലോഡ് നിർണ്ണയിക്കാൻ വൈകുമെന്നത് മൂലം അക്കാദമിക് നിലവാരം തകരാതിരിക്കാൻ താൽക്കാലിക ക്രമീകരണം ആവശ്യമാണ്.

വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് പി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാതെ പ്രായപരിധി പിന്നിടുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുണ്ട്. പുതിയ തസ്തികകൾ സംബന്ധിച്ച് അന്തിമ തീരുമാനമാകും വരെ, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന് മുൻഗണന നൽകാൻ സർവകലാശാലകൾക്കും കോളേജുകൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയും  നിവേദനം.
നൽകി.