തിരുവനന്തപുരം :മനോരമ മാനേജിങ് ഡയറക്ടർ, മനോരമ ന്യൂസ് ചാനൽ റിപ്പോർട്ടർ,സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി എന്നിവരെ എതിർ കക്ഷികളാക്കി,തനിക്ക് ഉണ്ടായ മാന ഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കാലിക്കറ്റ് സർവ്വകലാശാലയിലെ മുൻ, എസ്.എഫ്.ഐ വിദ്യാർഥി നേതാവ് കെ.ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ എതിർകക്ഷികൾക്ക് കോടതി ചെലവുസ ഹിതം നൽകണമെന്ന വ്യവസ്ഥയിൽ ഹർജ്ജി തള്ളിക്കൊണ്ട് അഡിഷണൽ മുൻസിഫ് ഉത്തരവിട്ടു.
കാലിക്കറ്റ് സർവകലാശാല വിമൻസ് സ്റ്റഡീസിൽ 2007 -2009ൽ എം.എ(വിമൻസ് സ്റ്റഡീസ്) വിദ്യാർഥിനിയായിരുന്ന കെ. ഡയാനയ്ക്ക് സർവ്വകലാശാല ചട്ടം മറികടന്ന് ഇന്റേണൽ മാർക്ക് പൂർണമായി നൽകണമെന്ന അപേക്ഷ അന്ന്
വിസി ആയിരുന്ന ഡോ: അൻവർ ജഹാൻ സുബൈരി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ 10 വർഷത്തിനുശേഷം 16 മാർക്ക് ചട്ട വിരുദ്ധമായി നൽകാൻ സിൻഡിക്കേറ്റ് സ്ഥിരം സമിതി കൈകൊണ്ട തീരുമാനം അഴിമതിയാണെന്നും, നൽകിയ അധിക മാർക്ക് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വാർത്ത പ്രസിദ്ധീകരിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2021 ലാണ് ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെനറ്റ് അംഗവും ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡയാനയ്ക്ക് അധിക മാർക്ക് അനുവദിച്ചു കൊണ്ടുള്ള സർവ്വകലാശാലയുടെ ഉത്തരവ് ചട്ട വിരുദ്ധമായതുകൊണ്ട് ഗവർണർ റദ്ദാക്കി യിരുന്നു. ഗവർണറുടെ ഉത്തരവ് കൂടി പരിഗണിച്ചാണ് മുൻസിഫ് കോടതി ഹർജ്ജി ചെലവ് സഹിതം തള്ളിയത്.
എതിർകക്ഷിയായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് വേണ്ടി അഡ്വ: പി. മുഹമ്മദ് ഹനീഫ് ഹാജരായി.
(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി)
