ചട്ടമ്പിസ്വാമി ക്ഷേത്രത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിന് എന്‍എസ്എസ്സിന്റെ ഹൃദ്യമായ സ്വീകരണം1 min read

 

തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ ജന്മം കൊണ്ട് പവിത്രമായ കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ക്ഷേത്രത്തിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ സ്വീകരണം. എന്‍എസ്എസ് വൈസ്പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത്കുമാര്‍, താലൂക്ക് യൂണിയന്‍ വൈസ്പ്രസിഡന്റ് കാര്‍ത്തികേയന്‍ മറ്റ് താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
ചട്ടമ്പിസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായ ചട്ടമ്പിസ്വാമികളുടെ ക്ഷേത്രത്തിലെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചു. വികസനത്തിലൂന്നിയാണ് ഈ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നതെന്ന് അദ്ദേഹം സ്വീകരണത്തിന് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു. നരേന്ദ്രമോദിയുടെ വികസന പദ്ധതികളുടെ ഗുണഭോക്താവാകാന്‍ കേരളത്തിന് കൂടുതല്‍ അവസരങ്ങളുണ്ടാകണമെങ്കില്‍ തിരുവനന്തപുരത്തു നിന്ന് നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി ജയിക്കണം.

അടിസ്ഥാന സൗകര്യമേഖലയിലും മറ്റു പ്രധാനപ്പെട്ടച മേഖലകളിലെല്ലാം രാജ്യത്താകമാനം വികസന മുന്നേറ്റമാണ് നടക്കുന്നത്. തിരുവനന്തപുരത്തിന് ഏറെ സാധതകളാണുത്. ഐടി രംഗത്ത് കുതിച്ചു ചാട്ടം നടത്തേണ്ട നഗരമായിരുന്നു തിരുവനന്തപുരം. എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരം കിതയ്ക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് നൈപുണ്യരംഗത്ത് കൂടുതല്‍ പരിശീലനം നല്‍കി അവരെ മെച്ചപ്പെട്ട തൊഴിലിടങ്ങളിലേക്ക് പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്, ജനറൽ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, ഗിരി കുമാർ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply