ഡോക്ടർ അബീഷോ ഡേവിഡിന്റെ മരണത്തിലെ ദുരൂഹത നീക്കണം :രാജീവ്‌ ചന്ദ്രശേഖർ1 min read

തിരുവനന്തപുരം :ഉത്തർപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പാറശാല സ്വദേശി ഡോക്ടർ അബീഷോ ഡേവിഡിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കത്തയച്ചു.

ഗൊരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ പി.ജി. വിദ്യാർത്ഥിയായ ഡോക്ടർ അബീഷോ ഡേവിഡിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബം പലവിധ സംശയങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
വേണ്ട നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് ഉത്തർപ്രദേശ് സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഡോക്ടർ അബീഷോയുടെ വിയോഗത്തിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, അവർക്ക് നീതി കിട്ടും വരെ ബിജെപി ഒപ്പമുണ്ടാകും. സമയബന്ധിതമായി സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്ന രീതിയിൽ അന്വേഷണം ഊർജ്ജിതമാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *