സാനു മാഷിന്റെ വിയോഗം മലയാള സാഹിത്യപരമ്പരയ്ക്ക് നഷ്ടം ; രാജീവ് ചന്ദ്രശേഖർ1 min read

തിരുവനന്തപുരം:മലയാള സാംസ്കാരിക- സാഹിത്യ ലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാനു മാഷിന്റെ വിയോഗം മലയാള സാഹിത്യപരമ്പരയ്ക്ക് ഒരു നഷ്ടം തന്നെയാണ്. അധ്യാപകനായും കേരള നിയമസഭയിലെ അംഗമായും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വം. എഴുത്തുകാരൻ, ചിന്തകൻ, അധ്യാപകൻ, വാഗ്മി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്.

സാനു മാഷിന്റെ വിയോഗത്തിലുള്ള എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *