വെള്ളാർ മത്സ്യ തൊഴിലാളി കോളനിയിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് രാജീവ്‌ ചന്ദ്രശേഖർ1 min read

തിരുവനന്തപുരം :വെള്ളാറിലെ മാത്‍സ്യതൊഴിലാളികൾ താമസിക്കുന്ന കോളനി മെച്ചപ്പെടുത്തുമെന്ന് നേമത്തെ ബിജെപി സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖർ. സ്ഥലത്തെ ദുരവസ്ഥ നേരിൽ കണ്ട് മനസിലാക്കിയ ശേഷമാണ് നേമത്തെ വോട്ടർ മാർക്ക് അദ്ദേഹം ഉറപ്പ് നൽകിയത്. Fb പോസ്റ്റിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത്.

 

*രാജീവ് ചന്ദ്രശേഖറിൻ്റെ*
*ഫെയ്‌സ്ബുക്ക് പോസ്റ്റ്*
—————————–
*വെള്ളാർ മത്സ്യ തൊഴിലാളി കോളനിയിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തും*

43 കുടുംബങ്ങൾ, നീണ്ട 43 വർഷത്തെ അവഗണന! വെള്ളാർ മീൻപിടിത്ത കോളനിയിലെ അവസ്ഥ അങ്ങേയറ്റം പരിതാപകരവും പ്രതിഷേധാർഹവുമാണ്.
ഓരോ മഴ പെയ്യുമ്പോഴും വീട് വെള്ളത്തിലാകുമോ എന്ന ഭീതിയിലാണ് ഇപ്പോഴും ഇവിടത്തെ കുടുംബങ്ങൾ കഴിയുന്നത്. കുടിക്കാൻ ശുദ്ധമായ കുടിവെള്ളമോ, ശരിയായ ശുചിമുറി സൗകര്യങ്ങളോ ഇവർക്കില്ല.
സി.പി.എമ്മും കോൺഗ്രസും പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയുടെയും അനാസ്ഥയുടെയും ഫലമാണിത്.
സാധാരണക്കാരായ മലയാളികൾക്ക് അന്തസ്സുള്ള ജീവിത സാഹചര്യങ്ങൾ നിഷേധിക്കുന്നതിലും അവർ ഒറ്റക്കെട്ടാണ്. സി.പി.എമ്മും കോൺഗ്രസും രണ്ടല്ല, ഒന്നാണ്.

പറഞ്ഞ വാക്ക് പാലിക്കുന്ന ഒരാളാണ് ഞാൻ. എനിക്കൊരു അവസരം നൽകിയാൽ, നിങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മുഴുവൻ സമയവും ഞാൻ കൂടെയുണ്ടാകും. നേമത്തുകാർക്ക് ഞാൻ നൽകുന്ന ഉറപ്പാണിത്.

43 വർഷം കൊണ്ട് സി.പി.എമ്മിനും കോൺഗ്രസിനും കഴിയാത്തത് ബി.ജെ.പി/എൻ.ഡി.എ സാധ്യമാക്കും.

മതിയായി കോൺഗ്രസ്.
മതിയായി സി.പി.എം.

നേമത്തിന് മതിയായി ഈ എം.എൽ.എയെ!

മാറ്റം തുടങ്ങാം!

Leave a Reply

Your email address will not be published. Required fields are marked *