രാജീവ് ചന്ദ്രശേഖർ MLA യുടെ പിറന്നാൾ, നേമത്ത് സേവന പ്രവർത്തനങ്ങൾ നടത്തി സംഘടനകൾ1 min read

 

തിരുവനന്തപുരം: നേമം MLA രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ദിവസമായ ഞായറാഴ്ച നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി.

നിർധനരായ കിടപ്പ് രോഗികൾക്കും, തുടർ ചികിത്‌സകൾക്ക് വിധേയം ആയി വരുന്നവർക്കും, ഡയാലിസിസ് ചെയ്തു വരുന്ന രോഗികൾക്കും ഭഷ്യ കിറ്റുകൾ വീടുകളിലെത്തിച്ചും, നടക്കാൻ ബുദ്ധിമുട്ടഉളവർക്ക് വാക്കിംഗ് സ്‌റ്റിക്കും,വീൽ ചെയറും അടക്കമുള്ള ഉപകരണങ്ങളും നല്കിയും നേമം മണ്ഡലത്തിലെ വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും സദ്യ വിളമ്പിയുമായിരുന്നു നേമം MLA രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ദിന ആഘോഷം നടന്നത്.

നേമത്തെ എല്ലാ വാർഡുകളിലുമായി നടന്ന സേവന പ്രവർത്തനത്തിന് സമൂഹത്തിലെ വിവിധ മേഘലകളിൽ നിന്നുള്ള വ്യക്തികൾ ഭാഗമായി.വാർഡ് തലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും, വാർഡ് കൗൺസിലർമാരും പങ്കെടുത്ത സേവന പ്രവർത്തനങ്ങൾനഗരസഭാ ഡെപ്യൂട്ടി മേയർ ആശാനാഥ്, നഗരസഭാ പൊതുമരാമത്ത് ചെയർപേഴ്സൺ മഞ്ജു ജി എസ്സ്, ബിജെപി നേതാക്കളായ കോളിയൂർ രാജേഷ്,നേമം രാജേഷ് എന്നിവരാണ് ഏകോപിച്ച് നേതൃത്വം നല്കിയത്.