‘ബിനു യുവജനങ്ങൾക്ക് മാതൃക,വെള്ളായണി കായൽ സംരക്ഷണത്തിനും ശുചീകരണത്തിനും ബി ജെ പി പിന്തുണ :പുഞ്ചക്കരി സുരേന്ദ്രൻ1 min read

13/2/23

 

തിരുവനന്തപുരം :വെള്ളായണി കായൽ സ്വയം വൃത്തിയാക്കുന്ന ബിനു യുവജനങ്ങൾക്ക് മാതൃകയാണെന്ന് ഒബിസി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ.വെള്ളായണി കായലിനെ സംരക്ഷിക്കുന്നത് കലിയുഗത്തിൽ ഭൂമിയെ പെറ്റമ്മയെ പോലെ കാണുന്നതിന് തുല്യമായ പ്രവർത്തിയാണെന്നും, കായൽ സംരക്ഷണത്തിനും, ശുചീകരണത്തിനും ബിജെപി പിന്തുണ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. ബിനുവിനെ ആദരിച്ച ശേഷം fb പോസ്റ്റിലാണ് പുഞ്ചക്കരി സുരേന്ദ്രൻ പ്രതികരിച്ചത്.

 

പുഞ്ചക്കരി സുരേന്ദ്രന്റെ FB പോസ്റ്റ്‌

‘ബിനുവിനെ ആദരിച്ചു

വെള്ളായണി കായലിലും അനുബന്ധ ജലാശയങ്ങളിലും ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന തികച്ചും പ്രകൃതി സ്നേഹിയായ ശ്രീ ബിനുവിനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് ആദരിക്കുകയുണ്ടായി. നിസ്വാർദ്ധമായി ചെയ്യുന്ന ഈ പ്രവർത്തനം മാതൃകയാണ്. കലിയുഗത്തിൽ ഭൂമിയെ പെറ്റമ്മയെ പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബിനുവിന്റെ പ്രവർത്തനം യുവജനങ്ങൾക്കും ഭരണവർഗ്ഗത്തിനും വഴികാട്ടിയാണ്. കായൽ സംരക്ഷണത്തിനും ശുചീകരണത്തിനും ബി ജെ പി യുടെ പിന്തുണ അറിയിച്ചു. ബി ജെ പി ബൂത്ത്,ഏരിയ, മണ്ഡലം ജില്ലാ നേതാക്കൾ എന്നോടൊപ്പം ചടങ്ങിൽ പങ്കെടുത്തു’

Leave a Reply