തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്ന് മരണപ്പെട്ട ജെ. എസ്. സിദ്ധാർത്ഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് വിമുഖത.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അന്നത്തെ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് സ്വമേധയാ കേസ് എടുത്ത് സംസ്ഥാന സർക്കാരിന് നോട്ടിസ് നൽകിയെങ്കിലും നഷ്ടപരിഹാരം അനു വദിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുന്നത് സർക്കാർ നിർദ്ദേശപ്രകാരം മരവിപ്പിക്കുകയായിരുന്നു.
എന്നാൽ സിദ്ധാർത്ഥന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ ഉടനടി നൽകാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയത്.
സിദ്ധാർത്ഥന്റെ മരണകാരണം സംബന്ധിച്ച് സിബിഐയുടെ അന്വേഷണറിപ്പോർട്ട് കോടതിയുടെ പരിഗണനയിലായ തു കൊണ്ട് സാമ്പത്തിക സഹായം നൽകാൻ കഴിയില്ല എന്ന നിലപാടാണ് ദേശീയ – സംസ്ഥാന കമ്മിഷനുകളെ സർക്കാർ അറിയിച്ചത്.എന്നാൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം നടപ്പാക്കാൻ സംസ്ഥാന ചീഫ്സെക്രട്ടറിയോട് വീണ്ടും ആവശ്യപ്പെട്ടതോ ടെ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജ്ജി പരിഗണിച്ച കോടതി, ഏഴ് ലക്ഷം രൂപ കോടതിയിൽകെട്ടി വയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
അടുത്തയിട വിദ്യാർഥി സംഘട്ടനത്തിൽ മരണപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർത്ഥിക്കും, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ അപകടത്തിൽപ്പെട്ട് മരണപ്പെട്ട നാലു വിദ്യാർത്ഥികൾക്കും, സാമ്പത്തിക സഹായം നൽകിയ സർക്കാർ, കോളേജ് ഹോസ്റ്റലിൽ ഒരു കൂട്ടം വിദ്യാർത്ഥികളുടെ
റാഗിങ്ങിനെ തുടർന്ന് മരണപ്പെട്ട സിദ്ധാർത്ഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ ഇനിയും അമാ ന്തിക്കരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
എസ്എഫ്ഐ യിൽപെട്ട ഏതാനും വിദ്യാർത്ഥികൾക്ക് റാഗിങ്ങിൽ പങ്കുണ്ടെന്നതു കൊണ്ട് മാത്രമാണ് മരണപ്പെട്ട സിദ്ധാർത്ഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ വിമുഖത കാട്ടുന്നത്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തടവുകാരനായ കൊടി സുനിയ്ക്ക് പരോൾ അനുവദിക്കണമെന്ന സുനിയുടെ മാതാവിന്റെ അപേക്ഷ മാനുഷിക പരിഗണന നൽകി തീർപ്പ് കൽപ്പിക്കാൻ ശു പാർശ ചെയ്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് സിദ്ധാർഥിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ നിസംഗത കാട്ടുന്നതെന്നും ക്യാമ്പയിൻ കമ്മറ്റി കുറ്റപ്പെടുത്തി.
