വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണറും കമന്‍റേഷന്‍ ഡിസ്ക്കും വിതരണം ചെയ്തു1 min read

തിരുവനന്തപുരം :പോലീസിലെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച 217 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ തിരുവനന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 2024 ലെ ബാഡ്ജ് ഓഫ് ഓണറും കമന്‍റേഷന്‍ ഡിസ്ക്കും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കേസന്വേഷണം, ക്രമസമാധാനപാലനം, രഹസ്യ വിവരശേഖരണം, ഭരണനിര്‍വഹണം, മനുഷ്യക്കടത്ത്, ഗതാഗത നിയന്ത്രണം, പരിശീലനം, സൈബര്‍ ക്രൈം, വിരലടയാളശേഖരണം, സോഷ്യല്‍ പോലീസിംഗ്, റെയില്‍വേ പോലീസ്, കോസ്റ്റല്‍ പോലീസ് മുതലായ മേഖലകളില്‍ കഴിവ് തെളിയിച്ച 167 പേര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് 50 പേര്‍ക്ക് കമന്‍റേഷന്‍ ഡിസ്ക്കും ലഭിച്ചു.മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ പെട്ട ഏഴ് പേര്‍ക്ക് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ചടങ്ങില്‍ എ.ഡി.ജി.പിമാരായ എസ് ശ്രീജിത്ത്, എച്ച് .വെങ്കടേഷ്, ഐ ജി മാരായ ഗുഗുലോത്ത് ലക്ഷ്മൺ , സ്പർജൻ കുമാർ, സതീഷ് ബിനോ മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *