എയർ ഇന്ത്യ എക്സ‌സ്പ്രസ് പത്മരാജൻ ട്രസ്റ്റുമായി കൈകോർക്കുന്നു, 2024 ലെ പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു,1 min read

 

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ പരാജൻ്റെ എൺപതാം ജന്മദിനത്തിൽ പത്മരാജൻ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്‌പ്രസുമായി ചേർന്ന് മുപ്പത്തിനാലാമത് പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, യുവ സാഹിത്യ പ്രതിഭയുടെ ആദ്യ കൃതിക്കുള്ള എയർ ഇന്ത്യ എക്‌സ് ടെയിൽസ് ഓഫ് ഇന്ത്യ പുരസ്‌കാരവും പ്രഖ്യാപിച്ചു. 2024 ലെ മികച്ച നോവൽ, കഥ, തിക്കേഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ് എന്നിവയ്ക്കാണ് പുരസ്ക്‌കാരങ്ങൾ.

‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ മുഹമ്മദിനാണ് മികച്ച ചലച്ചിത്രത്തിനും തിരക്കഥക്കുമുള്ള പുരസ്‌കാരം ക്യാഷ് അവാർഡും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

എസ്. ഹരീഷിൻ്റെ ‘പട്ടുനൂൽപ്പുഴു’വാണ് മികച്ച നോവൽ. പി.എസ്. റഫിലിൻ്റെ ‘ഇടമലയിലെ യാക്കൂബ് മികച്ച ചെറുകഥ. ഇവരുവർക്കും ക്യാഷ് അവാർഡും ഫലകവും പ്രശസ്‌തി പത്രവും ലഭിക്കും

യുവ സാഹിത്യ പ്രതിഭയുടെ ആദ്യ കൃതിക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്ന ടെയിൽസ് ഓഫ് ഇന്ത്യ പുരസ്ക‌ാരത്തിന് ‘വൈറസ്’ എന്ന നോവൽ രചിച്ച ഐശ്വര്യ കലേ അർഹയായി. ബോയിംഗ് വിമാനത്തിന്റെ വാലറ്റത്തിൻ്റെ മാതൃകയിൽ പളുങ്കിൽ തീർത്ത അവാർഡ് ശിൽപവും എയർ ഇന്ത്യ എക്സ‌്പ്രസ് സർവ്വീസ് നടത്തുന്ന സ്ഥലങ്ങളിൽ നിന്നും പുരസ്‌കാര ജേതാവ് തിരഞ്ഞെടുക്കുന്ന ഏത് സ്ഥലത്തേക്കും തിരിച്ചുമുള്ള സൗജന്യ വിമാന ടിക്കറ്റുമാണ് അവാർഡ്, രാജ്യത്തെ 38 സ്ഥലങ്ങളിലേക്കും വിദേശത്തെ 17 സ്ഥലങ്ങളിലേക്കുമാണ് എയർ ഇന്ത്യ എക്‌സ്പ്രസിന് വിമാന സർവീസുകളുള്ളത്. ആഴ്ച്ചതോറും കൊച്ചിയിൽ നിന്ന് 145-ഉം കോഴിക്കോട് നിന്ന് 100-ഉം തിരുവനന്തപുരത്ത് നിന്ന് 70-ഉം കണ്ണൂരിൽ നിന്ന് 65-ഉം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവ്വീസുകളുണ്ട്.

ഉണ്ണി ആർ അധ്യക്ഷനും ജി.ആർ ഇന്ദുഗോപൻ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് സാഹിത്യ പുരസ്‌കാരങ്ങൾ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ് കുമാറിൻ്റെ അധ്യക്ഷതയിൽ ചലച്ചിത്ര നിരൂപകൻ വിജയകൃഷ്‌ണനും ക്യാറോമാൻ എസ്. കുമാറുടേങ്ങുന്ന ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചത്.

Leave a Reply