തിരുവനന്തപുരം :സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC)പദ്ധതിയുടെ പതിനഞ്ചാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് പേരൂർക്കട SAP ഗ്രൗണ്ടിൽ വെച്ച് നടന്ന സെറിമോണിയൽ പരേഡിൽ നേമം വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സെറിമോണിയൽ പരേഡിൽ പങ്കെടുത്ത വിവിധ പോലീസ് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 16 പ്ലട്യൂണുകളിൽ നിന്നാണ് നേമം വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുകയും, പ്ലട്യൂൺ കമാൻഡർക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തു.
തിരുവനന്തപുരം സിറ്റി ഡി എൻ ഒ സുൽഫിക്കർ , സീനിയർ സിവിൽ പോലീസ് ഓഫീസർ സുഭാഷ്,ഡ്രിൽ ഇൻസ്ട്രക്ടർ മാരായ സുരേഷ് കെ പി,അനിൽകുമാർ ,സി പി ഓ മാരായ സുനന്ദ് ടി എസ്സ് രാജ്, സിദ്ധാർത്ഥ് എസ് എസ് എന്നിവർ പങ്കെടുത്തു.
ഡ്രിൽ ഇൻസ്‌ട്രക്ടർ സുരേഷിന്റെ കീഴിൽ കേഡറ്റു കൾക്ക് ലഭിച്ച ചിട്ടയായ മികച്ച പരിശീലനമാണ് സ്കൂളിനെ അംഗീകാരത്തിലേക്കെത്തിച്ചത്.വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ SPC കേഡറ്റുകളെയും പരിശീലിപ്പിക്കുന്നത് ഇദ്ദേഹമാണ്. സിപി ഓ മാരായ സുനന്ദ് ടി എസ്സ് രാജ്, സിദ്ധാർത്ഥ് എസ് എസ് അഞ്ജലി,റോയ്, രചന എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ട്.
