വിദ്യക്ക് മാതൃകയായ ‘പഞ്ചമി’യുടെ നാട്ടിൽ നിന്നും സത്യത്തിന് മാതൃകയായ് മറ്റൊരു പഞ്ചമി..1 min read

തിരുവനന്തപുരം:മഹാനായ അയ്യങ്കാളിയുടെ കൈയ്യും പിടിച്ച് അറിവിന്റെ അനന്തവിഹായസിലേക്ക് പറന്നുപോങ്ങിയ വിദ്യയുടെ മാതൃകയായ പഞ്ചമിയെ ആർക്കും മറക്കാൻ കഴിയില്ല.. പ്രത്യേകിച്ച് ഊരുട്ടമ്പലം ജനതക്ക്.. ഇപ്പോഴിതാ.. അതേ പേരുകാരിയായ നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസുകാരി സത്യസന്ധതയുടെ ഉദാത്ത മാതൃക യാകുകയാണ്.

ഊരുട്ടുമ്പലം, വേലിക്കോട് വൈഗാലയത്തിൽ സജിതകുമാറിന്റെയും(KSRTC), ദിവ്യയുടെയും മകളാണ്പഞ്ചമി. എസ്. ഡി.

സംസ്ഥാന തല കായികമേളയുടെ അക്കൗമഡേഷൻ സെന്ററായി  പ്രവർത്തിച്ച നേമം വിക്ടറി ഗേൾസ് എച് എസ് എസ് സ്കൂളിൽ 22ാം തിയതി മുതൽഎറണാകുളം ജില്ലയ്ക്ക് അനുവദിച്ച് നൽകിയ റൂമിൽ നിന്നും സ്വർണമാല പഞ്ചമിക്ക് കിട്ടി. ക്ലാസ്സ്‌ടീച്ചറായ അതുല്യ ടീച്ചറിനോട് കാര്യം വിശദീകരിച്ച് കൈമാറുകയും പ്രഥമ അധ്യാപക ചാർജ് വഹിക്കുന്ന ഇന്ദു ടീച്ചർ നേമം പോലീസ് സ്റ്റേഷനിൽ അറിയിച്ച് മേൽ നടപടികൾ സ്വീകരിക്കാൻ ഏർപ്പാട് ചെയ്തു. മാല കിട്ടിയ വിവരം എറണാകുളം ജില്ലയിലെ എസ്കോർട്ടിങ് ടീച്ചറിനെ അറിയിക്കുകയും,, അതുവഴി മാല നഷ്ടപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. നഷ്ടപ്പെട്ടെന്ന് കരുതിയ മാല കിട്ടിയെന്ന സന്തോഷത്തിൽ കായിക താരവും,സത്യത്തിന് മാതൃക യായതിലൂടെ നാടിന്റെ യും സ്കൂളിന്റെയും താരമായി മാറിയതിന്റെയും അഭിമാനത്തിലാണ് പഞ്ചമി.

Leave a Reply

Your email address will not be published. Required fields are marked *