തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; കരട് പട്ടിക പുറത്തിറക്കാൻ വൈകുന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ, അശാസ്ത്രീയ വാർഡ് വിഭജനം സിപിഎമ്മിന് വേണ്ടി : എം.ടി. രമേശ്.1 min read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി കരട് വോട്ടർ പട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് സർവ്വകക്ഷി യോഗത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും ഉൾപ്പെടെ ധാരാളം സാങ്കേതിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. അതുകൂടാതെ, തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ വാർഡ് വിഭജനത്തിൽ ധാരാളം അശാസ്ത്രീയതയുണ്ട്. പൂന്തുറ വാർഡിൽ 15,000-ത്തോളം വോട്ടർമാരാണ് ഉള്ളത്, പാങ്ങാപ്പാറയിൽ മൂവായിരം പേർ മാത്രം. പല വാർഡുകളുടെയും ദൈർഘ്യം അഞ്ച് കിലോമീറ്ററിൽ അധികമാണ്. ഇതെല്ലാം സിപിഎമ്മിനെ സഹായിക്കാൻ ആണെന്ന് ബിജെപി സംശയിക്കുന്നു.

വോട്ടർ പട്ടിക പുറത്തിറക്കാൻ താമസിക്കുന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇടത് പാർട്ടികളുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതെന്ന് സംശയം ബലപ്പെടുകയാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഉൾപ്പെടെ ഇതിലൂടെ നഷ്ടപ്പെടുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ കൊണ്ട് നഷ്ടമായ ദിവസങ്ങൾ നീട്ടി lനൽകണമെന്നും , വാർഡ് വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *