മോദിസര്‍ക്കാരിന്റേത് അസാധ്യമെന്ന് പ്രതിയോഗികള്‍ പറഞ്ഞ കാര്യങ്ങള്‍ സാധ്യമാക്കിയ 11 വര്‍ഷങ്ങള്‍:ജോര്‍ജ് കുര്യന്‍1 min read

തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികള്‍ അസാധ്യമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കിയാണ് നരേന്ദ്രമോദിസര്‍ക്കാര്‍ 11 വര്‍ഷങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേതെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍. രാജ്യത്തിന്റെ വികസനം എന്നത് ഓരോ കുടുംബത്തിലെയും വികസമായികണ്ടുള്ള ഭരണമാണ് മോദിസര്‍ക്കാരിന്റെതെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിക്കുന്നതിന് പകരം പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്തമുള്ള സര്‍ക്കാരാണഅ മോദി സര്‍ക്കാര്‍. കബളിപ്പിക്കുന്ന വഞ്ചനയുടെ രാഷ്ട്രീയം മാറി പറയുന്നത് ചെയ്യുന്ന രാഷ്ട്രീയം വന്നു. ജനങ്ങളുടെ അധ്വാനത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയിപ്പോള്‍ നെഗറ്റീവ് പൊളിറ്റിക്‌സില്‍ നിന്നും പോലസിറ്റീവ് പൊളിറ്റിക്‌സിലേക്ക് മാറി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കയത് കാശ്മീരിന്റെ വികസനത്തിന് വേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. സാമ്പത്തിക രംഗത്തെ ബ്രട്ടീഷ് രീതികള്‍ മാറി. നക്‌സല്‍ ആക്രണവും ഭീകരാക്രമണങ്ങളുംമ 70 ശതമാനം കുറഞ്ഞു.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. അതല്ലെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നു കേരളത്തിലെ അവസ്ഥ എന്നൊന്ന് ചിന്തിച്ചാല്‍ മതി. പണ്ടൊരു പ്രധാനമന്ത്രി പറഞ്ഞു: കേന്ദ്രക്കാര്‍ 100 രൂപ സാധാരണക്കാരന് കൊടുത്താല്‍ 15 രൂപ മാത്രമേ ആളുകളുടെ കയ്യില്‍ എത്തുകയുള്ളൂ എന്ന്. അവിടെയാണ് ജന്‍ധന്‍ അക്കൗണ്ട് ആരംഭിച്ച് കോടികള്‍ നേരിട്ട് ജനങ്ങളുടെ കയ്യിലേക്ക് നല്‍കുന്ന മാറ്റം സംഭവിച്ചത്.പ്രതിരോധമേഖലയില്‍ ആയുധങ്ങളുടെകയറ്റുമതി വര്‍ധിച്ചു.അങ്ങനെ സമസ്തമേഖലയിലും മാറ്റമുണ്ടായി. രാജ്യത്തിന്റെ ഭാവിയെ ലക്ഷ്യം വച്ചുള്ള സുതാര്യമായ സര്‍ക്കരാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തേക്കാള്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു വകുപ്പ് മാത്രം കേരളത്തിനായി ചെലവഴിക്കുന്നുണ്ടെന്നും ജോര്‍ജ്ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

11 വര്‍ഷത്തെ ജനസേവനവും രാജ്യത്തിന്റെ മാറ്റവും സുരക്ഷിത ഭാരതവുമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 9 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ട് ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ വന്നപ്പോള്‍ മദനിയെ കൂട്ടുപിടിച്ച് വോട്ട് തേടുന്നു. സംസ്ഥാന സര്‍ക്കാരിന് ജനങ്ങളോട് പറയാന്‍ വികസനം ഒന്നുമില്ല. നിലമ്പൂര്‍ തുടരും തിളങ്ങും എന്നതൊക്കെ സ്വരാജ് മാറ്റി, ‘മദനി തിളങ്ങും, പ്രീണനം തുടരും’ എന്നാക്കണം. നാണംകെട്ട രാഷ്ട്രീയമാണ് നിലമ്പൂരില്‍ രണ്ട് മുന്നണികളും നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസനം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചയാണ് നിലമ്പൂരില്‍ മുന്നോട്ടുവയക്കുന്നതെന്നും മോദിസര്‍ക്കാരിന്റെ വികസന ഭരണവും പിണറായി സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും അഴിമതി ഭരണവും ജനങ്ങള്‍ താര്തമ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിനേതാവ് അഡ്വ.പി.സുധീര്‍, സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *