തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക് മുന്നോടിയായി കോർപ്പറേഷൻ നടത്തേണ്ട മരാമത്ത് ജോലികൾ കോർപ്പറേഷൻ മേയർ അഡ്വ:വി വി രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.പുതിയ ഭരണ സമിതി അധികാരമേറ്റ ആദ്യ ആഴ്ചയിൽ ചേർന്ന തയ്യാറെടുപ്പ് യോഗത്തിൽ ബെബ്രുവരി 15 ന് മുമ്പ് റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള മരാമത്ത് ജോലികൾ പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിരുന്നു.തുടർന്ന് കോൺട്രാക്ടർമാരുടെ യോഗം ചേർന്നിരുന്നു. നിരവധി തവണ മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗം ചേർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും അവധി ദിവസങ്ങളിൽ പോലും ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ യോജിപ്പിച്ച് നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് പൊങ്കാലയ്ക്ക് രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ റോഡ് ടാറിംഗ് ഉൾപ്പെടെ ജോലികൾ പൂർത്തിയാകുന്നത്.എല്ലാ വർഷവും പൊങ്കാലയൂടെ തലേദിവസമൊക്കെയാണ് ടാറിംഗ് നടക്കുന്നത്.ഇത് പൊങ്കാലയിടാൻ വരുന്ന ഭക്തർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുക മാത്രമല്ല പലപ്പോഴും ടാറിംഗിൻ്റെ ഗുണനിലവാരം പരിശോധിയ്ക്കുവാനും സാധിയ്ക്കാറില്ല.ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനാണ് ശക്തമായ ഇടപെടലുകൾ നടത്തിയതെന്ന് മേയർ അഡ്വ:വി വി രാജേഷ് പറഞ്ഞു.ആറ്റുകാൽ,കളിപ്പാൻകുളം,കാലടി,കരുമം എന്നീ വാർഡുകളിലെ മരാമത്ത് ജോലികളാണ് ഇന്ന് വിലയിരുത്തിയത്.ടാറിംഗ് നടക്കുന്ന മറ്റ് വാർഡുകളിൽ നാളെയും മറ്റന്നാളുമായി എത്തിച്ചേരുമെന്ന് മേയർ അറിയിച്ചു.ഡപ്യൂട്ടി മേയർ GS ആശാനാഥ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ GS മഞ്ജു,കരമന അജിത്,ചെമ്പഴന്തി ഉദയൻ, വലിയവിള വാർഡ് കൗൺസിലർ അഡ്വ:വി ജി ഗിരികുമാർ,സൂപ്രണ്ടിംഗ് എഞ്ചിനീയർ ആർ സജീഷ്,എ ഇ സാം,ഓവർ സീയർമാർ,അതാത് വാർഡിലെ കോൺട്രാക്ടർമാർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
2026-02-14
