ഓൺലൈനിലൂടെ ഓടക്കുഴൽ വാദനം അഭ്യസിച്ച മായാ സുബ്രഹ്മണിയുടെ ഓടക്കുഴൽ വാദനം അരങ്ങേറ്റം ആഗസ്റ്റ് 3 ന്1 min read

തിരുവനന്തപുരം : ഓൺലൈനിലൂടെ ഫ്‌ളൂട്ട് വാദനം അഭ്യസിച്ച മായാ സുബ്രഹ്മ ണിയുടെ കർണ്ണാടിക്ഫ്ലൂട്ട് വാദനം അരങ്ങേറ്റം ആഗസ്റ്റ് 3 ഞായറാഴ്ച വൈകിട്ട് 6 ന് തിരുവനന്തപുരം ശ്രീവരാഹം അയോധ്യ നഗർചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടക്കും.ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായഎം. ജയചന്ദ്രൻ മുഖ്യാതിഥിയായിരിക്കും.ബി വി ബി ഡയറക്ടർ കെ. വെങ്കിടാചെല്ലം, ശ്രീനീലകണ്ഠൻ ശിവൻ സംഗീത സഭ മാനേജിംഗ് ട്രസ്റ്റി സി.വി കൃഷ്ണമൂർത്തി, സംഗീതജ്ഞൻ പാർവ്വതിപുരം എച്ച്. പത്മനാഭ അയ്യർ, ബേക്കൽ ഗോകുലം ഗോശ്വാല സ്ഥാപകൻ വിഷ്ണുപ്രസാദ് ഹെബ്ബാർ എന്നിവർ ആശംസകൾ അറിയിക്കും.

മായാ സുബ്രഹ്മണിയുടെ ഓടക്കുഴൽ വാദനത്തിന്
ബി. അനന്തകൃഷ്ണൻ വയലിനും അർജുൻ ഗണേശ് മൃദംഗവും പയ്യന്നൂർ ഗോവിന്ദപ്രസാദ് മുഖർശങ്കും വായിക്കും.
പുല്ലാങ്കുഴൽ വിദഗ്ധൻ
ജെ. എ ജയന്തിന്റെ ശിഷ്യയായ മായാ സുബ്രഹ്മണി 2016 മുതലായിരുന്നു
ഓൺലൈനിലൂടെ ഫ്‌ളൂട്ട് അഭ്യസിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം സ്വദേശിയാണെങ്കിലും മായയും കുടുംബവും അമേരിക്കയിലെ കാലിഫോർണിയയിൽ ആണ്
ഇപ്പോൾ സ്ഥിര താമസം.

സുബ്രഹ്മണി(ശ്രീറാം), സരസ്വതി ദാമ്പതികളുടെ മകളാണ്. നല്ലൊരു ഗായിക കൂടിയായ മായാ സുബ്രഹ്മണി
കേരളത്തിൽ ഉൾപ്പെടെ നിരവധി വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *