മദ്യ രഹിത – പരിസ്ഥിതി സൗഹൃദ ക്രിസ്മസ് ആഘോഷം യാഥാർത്ഥ്യമാക്കണം, മാർത്തോമ്മാ സഭ ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ്1 min read

കോട്ടയം: 2025 ലെ ക്രിസ്മസ് ആഘോഷം മദ്യ രഹിതവും പരിസ്ഥിതി സൗഹൃദവം ആയി സംഘടിപ്പിക്കണമെന്ന് മാർത്തോമ്മാ സഭാ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് കോട്ടയം-കൊച്ചി ഭദ്രാസന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു

മാർത്തോമ്മാ സഭയിലെ ഇടവകകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ക്രിസ്മസ് ആഘോഷം പരിസ്ഥിതി സൗഹൃദമായി തന്നെ നടത്തണമെന്ന് യോഗം തുടർന്ന് ആവശ്യപ്പെട്ടു

മാർത്തോമ്മാ സഭ കോട്ടയം -കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ ഡോ സാംസൺ എം ജേക്കബ്ബിൻ്റെ അദ്ധ്യക്ഷതയിൽ മാങ്ങാനം മാർത്തോമ്മാ ഭദ്രാസന കൗൺസിൽ ചേമ്പറിൽ ചേർന്ന യോഗത്തിൽ , മാർത്തോമ്മാ സഭ കോട്ടയം -കൊച്ചി ഭദ്രാസന സെക്രട്ടറി റവ അലക്സ് എബ്രഹാം, വികസന സംഘം ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസ് , സെക്രട്ടറി കുരുവിള മാത്യൂസ് ട്രഷറർ കോര കുര്യൻ, , രാജു എബ്രഹാം വെണ്ണിക്കുളം, പി കെ തോമസ്, ബിജു നൈനാൻ മരുതുക്കുന്നേൽ, അജേഷ് എബ്രഹാം, അന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *