കേരളീയനായ ചിത്രകാരനായിരുന്നു എം.രാജവർമ്മരാജ.ലോകപ്രശസ്ത ചിത്രക്കാരൻ രാജാരവിവർമ്മയുടെ രണ്ടാമത്തെ പുത്രനായിരുന്നു. ബോംബെ ജെ.ജെ സ്കൂൾ ഓഫ് ആർട്സിലും ചിത്രകല പഠിച്ചു .കുറച്ചു കാലം രവിവർമ്മയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. മാവേലിക്കരയിലെ രവി വിലാസ് എന്ന തൻ്റെ സ്വന്തം സ്റ്റുഡിയോയിലാണ് അദ്ദേഹം നിരവധി കലാസൃഷ്ടികൾ നടത്തിയത്.തിരുവനന്തപുരത്തെ ശ്രീചിത്തിര ആർട്ട് ഗ്യാലറിയിൽ ഇദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. 1915-ൽ മാവേലിക്കരയിൽ രാജാരവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സ് സ്ഥാപിച്ചു. ഫൈൻ ആർട്സ് കോളേജിൻ്റെ പ്രധാന കെട്ടിടമായിരുന്ന കൊച്ചു കൊട്ടാരവും സ്ഥലവും പിന്നീട് കേരളാ സർക്കാറിന് കൈമാറി.1924 മുതൽ 1935 വരെ മാവേലിക്കര മുൻസിപ്പാലിറ്റി ചെയർമാനായിരുന്നു.തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ 1931- 1932 വരെ അംഗമായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ പ്രഥമ ചെയർമാനായി 1962-63 വരെയും ,തിരുവിതാംകൂർ സ്കൗട്ട് കമ്മീഷണർ എന്നീ നീലകളിൽ പ്രവർത്തിച്ചു.1967-ൽ കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് ലഭിച്ചു. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ശങ്കർ, അബുഏബ്രഹാം, പി.ജെ.ചെറിയാൻ, സി.പി.ബാലൻ നായർ ,സി.എൽ പൊറിഞ്ചുക്കുട്ടി എന്നിവർ ഈ സ്കൂളിൻ്റെ സംഭാവനകളാണ്.1970ആഗസ്റ്റ് 25 തീയതി പ്രതിഭാശാലിയായ അദ്ദേഹം 90-ാം വയസ്സിൽ അന്തരിച്ചു.
2025-08-25
