തിരുവനന്തപുരം : കേരള പുലയർമഹാസഭ (കെ.പി.എം.എസ്) കഴക്കൂട്ടം ഏരിയയൂണിയൻ സമ്മേളനം കെ. പി. എം. എസ് വർക്കിംഗ് പ്രസിഡന്റ് ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജാതി സെൻസസ് ആരംഭിക്കുവാൻ സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ
കെ. പി. എം. എസ് ജനറൽ സെക്രട്ടറി ആലംകോട് സുരേന്ദ്രൻ ആദരിച്ചു.യൂണിയൻ പ്രസിഡന്റ്
പ്രഹ്ളാദൻ അധ്യക്ഷനായിരുന്നു.സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.
വാറുകാട് പ്രദീപ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.കെ. പി. എം. എസ് നേതാക്കളായ
അഡ്വ. കുഴിവിള ചന്ദ്രൻ, മാവർത്തലകോണം വിജയകുമാർ, സുധീർ കുഴിവിള, മടവൂർപ്പാറ സുധാകരൻ, പവിത്രൻ കണ്ണൂർ, ചെറുവയ്ക്കൽ തുളസീധരൻ, കാർഷിക കോളേജ് രാജൻ, ശ്രീകാര്യം കുഞ്ഞുമോൻ, കോട്ടയം ഷാജി, പാറോട്ടുകോണം രവീന്ദ്രൻ, പുല്ലുകാട്
രാധാമണി തുടങ്ങിയവർ സംസാരിച്ചു.
യൂണിയൻ പ്രസിഡന്റായി തെറ്റിയാർ രവീന്ദ്രനെയും സെക്രട്ടറിയായി മൺവിള പത്മകുമാറിനെയും ട്രഷററായി അംബേദ്കർ നഗർ രവീന്ദ്രനെയും സമ്മേളനം തെരഞ്ഞെടുത്തു.
