തിരുവനന്തപുരം: സ്വാതന്ത്ര സമര സേനാനിയും ഗാന്ധിയനുമായിരുന്നു മുൻ മുഖ്യമന്ത്രി ശ്രീ A പട്ടം താണുപിളളയുടെ വിശ്വസ്ഥ സഹപ്രവർത്തകനും പ്രജാ സോഷ്യല്സ്റ്റ് പാർട്ടിയുടെ (PSP) നെയ്യാറ്റിൻകര താലൂക്കിലെ യുവജന വിഭാഗം മുതൽ സംസ്ഥാന സെക്രട്ടറി വരെ പല പദവികളും അലങ്കരിച്ചിട്ടുള്ള കോട്ടുകാൽ ശ്രീ A പ്രഭാകരൻ നായർ (AP NAIR,)ക്ക് സ്മാരകമുയരുന്നു.വെള്ളിയാഴ്ച രാവിലെ 10മണിക്ക് പുന്നക്കുളം AP നായർ നഗറിൽ സ്മാരകം അനാച്ഛദനംചെയ്യും.
അഴിമതിയുടെ കറ പുരളാത്ത അദ്ദേഹത്തിന് 1987 ൽ 40, മത്തെ സ്വാതന്ത്ര ദിനത്തിൽ കേന്ദ്ര സർക്കാർ താമൃപത്രo നൽകി ആദരിച്ചു കോട്ടു കാൽ പഞ്ചായത്തിൽ 40 വർഷത്തോളം വാർഡു മെമ്പറും അതിൽ 16 വർഷം കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റും 10 വർഷത്തോളം ബ്ളോക്ക് പ്രസിഡന്റും വികസന കാര്യസമിതി ചെയർമാനുമായിരുന്നു. പുന്നക്കുളം തറവാട് കുടുoബ കാരണവരായിരുന്നു അദ്ദേഹം കുടുംബ വക ഭൂമി സൗജന്യമായി നൽകിയാണ് ഇപ്പോൾ ഹയർ സെക്കണ്ടറി വരെയായ കോട്ടുകാൽ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിച്ചത് കൂടാതെ കോട്ടുകാൽ സർക്കാർ ആശുപത്രി, പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയ്ക്കും സ്ഥലം നൽകി നെയ്ത്ത് കോളനിക് 65 സെന്റ് സ്വന്തം സ്ഥലം സൗജന്യമായി നൽകിയിടത്താണ് ഇപ്പോൾ കോട്ടുകാൽ പഞ്ചായത്തിലെ സി വിൽസ്റ്റേഷൻ കെട്ടിടം പണിയുന്നത് കൂടാതെ ഈ സ്ഥലത്ത് നിലവിൽ പോസ്റ്റ് ഓഫീസ് കൃഷി ഓഫീസ് തൊഴിലുറപ്പ് ഓഫീസ് എന്നിവ പ്രവർത്തിയ്ക്കുന്നു ഇവിടെ കോട്ടു കാൽ വില്ലേജ് ആഫീസ് കെട്ടിടം പണി പൂർത്തി കരിച്ചിട്ടുണ്ട് കോട്ടു കാൽ സർവ്വീസ് സഹകരണ സംഘം T 196ന്റെ സ്ഥാപകൻ കൂടിയാണ് A P നായർ.
1966 ൽ ആദ്യമായി KSRTC ബസ് സർവ്വീസ് ആരംഭിച്ചതു് അദ്ദേഹത്തിന്റെ ശ്രമഫലമാണ്. പുന്നക്കുളം റസിഡൻറ് അസോസിയേഷൻ സ്ഥാപക രക്ഷാധികാരിയും AP നായർ ആയിരുന്നു ഇന്ന് കോട്ടുകാൽ പഞ്ചായത്തിൽ കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റേതാണ് അദ്ദേഹം എന്നും എപ്പോഴും ഈ നാട്ടിന്റെ കാവലാളായിരുന്നു.
