തിരുവനന്തപുരം :കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ രജിസ്ട്രാർ ഫയൽ ചെയ്ത ഹർജ്ജിയിൽ തിങ്കളാഴ്ച വൈസ് ചാ ൻസലർ സത്യവാങ്മൂലം നൽകുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഓഫീസ് ഫയലുകൾ നേരിട്ട് പരിശോധിച്ച വിസി ഡോ:സിസാ തോമസിനെ സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ തടഞ്ഞുവച്ചു.
പി ആർ ഓ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പങ്കെടുത്ത പൊതു പരിപാടിക്ക് അനുവദിച്ച സെനറ്റ് ഹാൾ രജിസ്ട്രാർ റദ്ദ് ചെയ്തതെന്ന ഹർജിക്കാരനായ സസ്‌പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ വിശദീകരണത്തിന്റെ നിജ സ്ഥിതി പരിശോധിക്കുന്നതിനായി പി ആർ ഓയുടെ ഓഫീസിൽ നേരിട്ട് ചെന്ന് കമ്പ്യൂട്ടർ പരിശോധിച്ച് സ്ക്രീൻ ഷോട്ട് എടുക്കവേ യാണ് സിൻഡിക്കേറ്റ് അംഗങ്ങൾ വിസി യെ തടഞ്ഞത്.
വിസി സെക്ഷനിൽ പ്രവേശിക്കാൻ പാടില്ലെന്നും രജിസ്ട്രാർ മുഖേന മാത്രമേ ഫയലുകൾ പരിശോധിക്കാൻ പാടുള്ളൂവെന്നുമാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. സിൻഡിക്കേറ്റ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് വിസി യെ നേരിട്ട് കാണുവാൻ എത്തിയതാണെന്നും അംഗങ്ങൾ അറിയിച്ചു.
ഏത് ഓഫീസിൽ എപ്പോൾ പോകണമെന്നും ഏത് പരിശോധിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും വിസി യെ കാണണമെങ്കിൽ അംഗങ്ങൾ വിസി യുടെ ചേമ്പറിൽ വരുവാനും സിസാ തോമസ് നിർദ്ദേശിച്ചു.
വിസി ചേമ്പറിൽ എത്തിയശേഷം ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിയെ നേരിൽ കണ്ട് സിൻഡിക്കേറ്റ് യോഗം ഉടനടി ചേരണമെന്ന് 16 അംഗങ്ങൾ ഒപ്പിട്ട നിവേദനം നൽകി. അതിനിടെ സിൻഡിക്കേറ്റ് യോഗം അടിയന്തിരമായി ചേരേ ണ്ടതില്ലെന്ന ആവശ്യവൂമായി ബിജെപി സിണ്ടിക്കേ റ്റ് അംഗം വിസി യുടെ ചേമ്പറിൽ കയറിയത് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ബിജെപി അംഗങ്ങളുമായ ഏറ്റുമുട്ടലിന് കാരണമായി. രണ്ടു കൂട്ടരേയും സമാധാനിപ്പിച്ച് വിസി അവരെ ചേമ്പറിൽ നിന്ന് പുറത്താക്കി. സിൻഡിക്കേറ്റ് യോഗം ചേരുന്ന കാര്യം പരിഗണിക്കാമെന്ന് വിസി ഇടത് അംഗങ്ങളെ അറിയിച്ചു. യോഗ തീയതി നിശ്ചയിക്കാൻ വിസി തയ്യാറായില്ല. യോഗം ചേരണമെന്ന നിവേദനം കൈപ്പറ്റിയതായ രേഖ വിസി നൽകി.
*വിസി ക്ക് വേണ്ടി പ്രത്യേക അഭിഭാഷകൻ*
അതിനിടെ സർവകലാശാലയ്ക്ക് വേണ്ടി വിസി കോടതിയിൽ ഫയൽ ചെയ്യുന്ന സ്റ്റേറ്റ്മെൻറ് തങ്ങൾ അംഗീകരിച്ചു മാത്രമേ നൽകാൻ പാടുള്ളുവെന്നും അതു മാത്രമേ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസിൽ കോടതിയിൽ സമർപ്പിക്കുകയുള്ളൂ വെന്നുമുള്ള സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വിസി നിരാകരിച്ചു. വൈസ് ചാൻസലർ നൽകേണ്ട സ്റ്റേറ്റ്മെൻറ് ഓഫ് ഫാക്റ്റ്സ് എന്തായിരിക്കണമെന്ന് വിസി തീരുമാനിക്കുമെന്നും, സർവ്വകലാശാലയും വിസി യും വ്യത്യസ്ത നിലപാടുകളിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ വിസിക്കുവേണ്ടി സീനിയർ അഭിഭാഷകനെ ചുമതല പെടുത്താനും വിസി ഉത്തരവിട്ടു.
