കേരള സർവകലാശാലയിൽ ആദ്യമായി വനിതാ വിസി1 min read

 

തിരുവനന്തപുരം :എംജി,കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകളിൽ വനിതാ വിസി മാർ നിമിതരായിരുന്നുവെങ്കിലും, 1937 ൽ ആരംഭിച്ച മാതൃ സർവകലാശാലയിൽ ഒരു വനിത താൽക്കാലികമായ ണെങ്കിലും വിസിയായി നിയമിതയാകുന്നത് ഇത് ആദ്യമായാണ്.

ഡിജിറ്റൽ സർവകലാശാല
വിസി  ക്കാണ് ഡോ: മോഹനൻ കുന്നുമ്മൽ  വിദേശത്തേക്ക്  പോയതിനെ തുടർന്ന് ഗവർണർ ചുമതല നൽകിയത്. വിദേശത്തേയ്ക്ക് യാത്ര പോകുമ്പോൾ ഓൺലൈനിൽ ഫയലുകൾ നോക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും വിസി യുടെ സാന്നിധ്യം സർവ്വകലാശാലയിൽ ഉണ്ടാകണമെന്ന ഗവർണറുടെ നിലപാടിനെ തുടർന്നാണ് സിസാ തോമസിന് കേരള യൂണിവേഴ്സിറ്റി വിസി യുടെ ചുമതല നൽകിയത്.

കേരള സർവകലാശാലയ്ക്ക് മുന്നിൽ സർവ്വകലാശാല ജീവനക്കാരുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും മാർച്ചും പ്രകടനവും ഉണ്ടായിരുന്നുവെങ്കിലും ശക്തമായ പോലീസ് സംവിധാനത്തിലാണ് ഉച്ചയോടെ സിസാ തോമസ് സർവകലാശാലയിൽ എത്തി ചുമതല ഏറ്റെടുത്തത്.

രജിസ്ട്രാറുടെ ചുമതല നൽകിയിരുന്ന ജോയിൻറ് രജിസ്ട്രാർ ഇന്ന് അവധിയിലായ തുകൊണ്ട് നാളെ ചുമതല ഏറ്റെടുക്കും. സസ്പെൻഷനിലായ രജിസ്ട്രാറുടെ പേര് ഡിജിറ്റൽ ഫയൽ സിസ്റ്റത്തിൽ നിന്നും നീക്കം ചെയ്യാൻ വിസി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *