തിരുവനന്തപുരം :സസ്പെന്റ് ചെയ്തിട്ടും സർവ്വകലാശാലയിൽ അനധികൃതമായി ഹാജരാകുന്ന ഡോ: കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച് രജിസ്ട്രാറുടെ ചുമതല കൈമാറിയിരിക്കുന്നതായി ഓഫീസ് ഓർഡർ പുറപ്പെടുവിച്ച് സർവ്വകലാശാലയുടെഎല്ലാ വകുപ്പുകൾക്കും കഴിഞ്ഞ ദിവസം മെയിൽ സന്ദേശം നൽകിയ ജോയിന്റ് രജിസ്ട്രാർ പി.ഹരി കുമാറിന് വിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. 15ദിവസനത്തിനുള്ളിൽ വിശദീകരണം നൽകി യില്ലെങ്കിൽ മേൽ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് നോട്ടിസ്.
എന്നാൽ ഡോ:മിനി കാപ്പന് ചുമതലനൽകിയതായ വിസി യുടെ ഉത്തരവ് ഇതുവരെയും ഓഫീസ് ഓർഡർ ആയി പുറത്തിറക്കിയിട്ടില്ല
ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാർ ഹരികുമാറിനെ അക്കാഡമിക് വിഭാഗത്തിലേയ്ക്ക് വിസി സ്ഥലം മാറ്റിയെങ്കിലും അദ്ദേഹം ഉത്തരവ്
അനുസരിക്കാൻ കൂട്ടാക്കിയിട്ടില്ല.
പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ ചില അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് വിസി യോഗം പിരിച്ചുവിട്ടിട്ടും യോഗസ്ഥലത്ത് തുടരുകയും, ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അനധികൃതമായി ചേർന്ന യോഗത്തിൽ സിൻഡിക്കേറ്റ് സെക്രട്ടറിയായി മിനിറ്റ്സ് തയ്യാറാക്കി, വിസിയുടെ അനുവാദം കൂടാതെ അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതായി ജോയിൻറ് രജിസ്ട്രാർ ഹരികുമാർ തന്നെ ഒപ്പിട്ട് ഇറക്കിയ ഉത്തരവാണ് സർവ്വകലാശാലയുടെ എല്ലാ വകുപ്പുകളിലും ഈമെയിൽ ആയി അയച്ചത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്
വിസി ഡോ: മോഹനൻ കുന്നുമ്മേൽ ഹരികുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സർവ്വകലാശാല നിയമപ്രകാരം വിസി യുടെ അംഗീകാരം കൂടാതെ രജിസ്ട്രാർക്ക് ഉത്തരവ് ഇറക്കാൻ അധികാരമില്ല. പ്രസ്തുത നിയമം ലംഘിച്ചാണ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ സർവീസിൽ തിരികെ പ്രവേശിപ്പിച്ചതായി ഹരികുമാർ സ്വമേധയാ ഉത്തരവിറക്കിയത്.
സസ്‌പെന്റ് ചെയ്യപ്പെട്ട അനിൽകുമാർ ക്യാമ്പസിന് പുറത്തു പോകാതെയും, ഫയൽ ലിങ്ക് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ:മിനി കാപ്പന് കൈമാറാതെയും, ജോയിന്റ് രജിസ്ട്രാർ മാരുടെ സ്ഥലം മാറ്റ ഉത്തരവ് അനുസരിക്കാതെയും ഒരു ഒത്തുതീർപ്പിനും വിസി തയ്യാറാകി ല്ലെന്നതിന്റെ. സൂചനയാണ് ഇടതുപക്ഷ സിൻഡിക്കേറ്റ്അംഗങ്ങളോടൊപ്പം നിന്ന ഹരികുമാറിനെതിരായുള്ള നടപടി.
ചട്ട പ്രകാരം റെഗുലർ സിൻഡിക്കേറ്റ് 60 ദിവസത്തിനുള്ളിൽ കൂടിയാൽ മതി എന്നത് കൊണ്ട് ഉടനടി സിൻഡിക്കേറ്റ് വിളിച്ചു ചേർക്കാൻ സാധ്യത ഇല്ല. അടുത്തമാസം രണ്ടാം വാരം സിൻഡിക്കേറ്റ് യോഗം ചേരേണ്ടതുള്ളൂ
സിണ്ടിക്കേറ്റ് ഉടനടി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു സിണ്ടിക്കേറ്റ് അംഗങ്ങൾ ഒപ്പിട്ട നിവേദനം വിസി ക്ക് കഴിഞ്ഞ ആഴ്ച നൽകിയിരുന്നു.
ഒത്തുതീർപ്പിന് തയ്യാറാകാതെ സർവ്വകലാശാലയിൽ അനിശ്ചിതത്തം തുടരുകയാണെങ്കിൽ നിയമപ്രകാരമുള്ള കടുത്ത നടപടികളിലേയ്ക്ക് ഗവർണർ നീങ്ങണമെന്നുള്ള സമ്മർദ്ദം ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.
