കേരള’- യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ട് അനുവദിച്ചില്ല,സസ്പെൻഡ് ചെയ്ത രജിസ്ട്രാറുടെ ശുപാർശ വിസി നിരാകരിച്ചു,’കേരള’യിൽ സമാന്തര ഭരണം തുടരുന്നു1 min read

തിരുവനന്തപുരം :കേരള യൂണിവേഴ്സിറ്റി യൂണിയൻറെ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന യൂണിയൻറെ അപേക്ഷയിന്മേലുള്ള സസ്പെൻഡ് ചെയ്ത അനിൽകുമാറിന്റെ ശുപാർശ

വിസി ഡോ:മോഹനൻ കുന്നുമ്മേൽ നിരാകരിച്ചു. വിദ്യാർത്ഥി യൂണിയൻറെ പ്രവർത്തനങ്ങൾക്ക് ഫണ്ട്‌ ആവശ്യമുള്ളതുകൊണ്ട് ബന്ധപ്പെട്ട ഫയൽ  രജിസ്ട്രാറുടെചുമതല വഹിക്കുന്ന ഡോ: മിനി കാപ്പന്റെ ശുപാർശയോടെ അടിയന്തിരമായി അയയ്ക്കാൻ വിസി ഉത്തരവിട്ടു.
യൂണിയൻ ഫണ്ട് അനുവദിക്കുന്നത് ബോധപൂർവം വൈകിക്കുക എന്ന ഉദ്ദേശമാണ് നിയമാ നുസരണം ഫയൽ അയക്കാൻ   തയ്യാറാകാത്തതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

സസ്പെൻഡ് ചെയ്തുവെങ്കിലും
ദിവസവും സർവ്വ സർവകലാശാലയിൽ ഹാജരാകുന്ന അനിൽകുമാർ അംഗീകരിക്കുന്ന ഫയലുകളിൽ മേൽ നടപടി സ്വീകരിക്കരുതെന്നും ഫയലുകൾ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിങ് ഡയറക്ടറുടെ അംഗീകാരം ഇല്ലാതെ മേൽ നടപടികൾ സ്വീകരിക്കുന്നത് ഗൗരവപൂർവ്വം കണക്കാക്കുമെന്നും എല്ലാ ബ്രാഞ്ച് ഉദ്യോഗസ്ഥന്മാർക്കും വിസി മുന്നറിയിപ്പ് നൽകി.

സർവ്വകലാശാല സ്റ്റാറ്റ്യൂട്ട് 6 (1) പ്രകാരം രണ്ടുമാസം കൂടുമ്പോഴോ,വിസി യുടെ യുക്താ നുസരണമോ
യോഗം ചേരണമെന്നാണ് വ്യവസ്ഥ. വിശേഷാൽ സിൻഡിക്കേറ്റ് യോഗമെന്ന് യൂണിവേഴ്സിറ്റി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതുകൊണ്ട്, ജൂലൈ ആറിന് സിൻഡിക്കേറ്റ് യോഗം ചേർന്നത് കൊണ്ട് സെപ്റ്റംബർ 6 ന് മുൻപ് ചട്ടപ്രകാരം അടുത്ത സിണ്ടിക്കേറ്റ് യോഗം ചേർന്നാൽ മതിയാകുമെന്നും, സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഓഫീസിൽ അനധികൃതമായി ഹാജരാകുന്നത് ഒഴിവായാൽ മാത്രമേ സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കുവെന്നുമുള്ള നിലപാടിലാണ് വിസി.

രജിസ്ട്രാരുടെ ചുമതല വഹിക്കുന്ന പ്ലാനിങ് ഡയറക്ടർ മുഖേന വരുന്ന ഫയലുകളിൽ വി സി തീർപ്പ് കൽപ്പിക്കുന്നുണ്ട്.
രജിസ്ട്രാറുടെ ഫയൽ ലിങ്ക് മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ ഇടപെടൽ മൂലം ലിങ്കിന്റെ പാസ്സ്‌വേർഡ് സൂക്ഷിക്കുന്ന നോ ഡൽ ഉദ്യോഗസ്ഥർ ലിങ്ക് മാറ്റി നൽകുവാൻ ഇതുവരെ തയ്യാറായിട്ടില്ല.

രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചതായ അനധികൃത സിൻഡിക്കേറ്റ് യോഗ മിനിട്സിന് പകരം അനിൽകുമാറിന്റെ സസ്പെൻഷൻ റിപ്പോർട്ട് ചെയ്തുകൊണ്ടും ബഹളം മൂലം സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടുകൊണ്ടുമുള്ള
വിസി യുടെ താൽക്കാലികചുമതല വഹിച്ചിരുന്ന
ഡോ:സിസാ തോമസ് ഒപ്പുവെച്ച മിനിറ്റ്സ് ഇന്ന് ഓഫീസ് ബ്രാഞ്ചുകൾക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും വീസിയുടെ ഓഫീസിൽ നിന്നും ഈമെയിലായി അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *