തിരുവനന്തപുരം :വിസി യുടെ അധികാരങ്ങൾ വ്യക്തമാക്കിക്കൊണ്ടും കേരള സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രവർത്തനങ്ങളെ വിമർശിച്ചു ക്കൊണ്ടുമുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ: രാജൻ ഗുരുക്കളുടെ പ്രസ്താവന സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾക്ക് തിരിച്ചടിയായി. സിണ്ടി ക്കേറ്റ് അംഗങ്ങളുടെ നിലപാടുകൾ സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് രാജൻ ഗുരുക്കളുടെ അഭിപ്രായം.
കഴിഞ്ഞ മാസം നടന്ന ഗവർണർ പങ്കെടുത്തസാങ്കേതിക സർവകലാശാല ബോർഡ് ഓഫ് ഗവർണർമാരുടെ യോഗത്തിലും ഡോ: രാജൻ ഗുരുക്കൾ പങ്കെടുത്തിരുന്നുവെ ങ്കിലും എംഎൽഎമാർ ഉൾപ്പെടെ പങ്കെടുക്കാത്തത് കൊണ്ട് കോറം തികയാതെ യോഗം ചേരാനായില്ല.തുടർന്ന് ബജറ്റ് പാസാ ക്കാനാവാതെ സർവ്വകലാശാലയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.
ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് നിലവിൽ ഡിജിറ്റൽ, സാങ്കേതികശാലകളിൽ വിസി മാരില്ലാതായി. ഡിജിറ്റൽസർവകലാശാലയിൽ രജിസ്ട്രാർ ഉണ്ടെങ്കിലും സാങ്കേതിക സർവകലാശാലയിൽ രജിസ്ട്രാറുടെ ചുമതല പോലും ആർക്കും നൽകിയിട്ടില്ല.
ഡിജിറ്റൽ, കെ ടി യു വിസി മാരുടെ നിയമനം ഡിവഷൻ റദ്ദാക്കിയത്തിനെതിരെ ഗവർണർ സുപ്രീംകോടതിയിൽ അപ്പിൽ ഫയൽ ചെയ്തിരിക്കുകയാണ്.
*കേരളയിൽ ഭരണ സ്തംഭനം തുടരുന്നു*
ഫയൽ ലിങ്ക് മാറ്റി നൽകാത്തത് കൊണ്ട് ഫയലുകൾ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന മിനി കാപ്പന് ലഭിച്ചില്ല. സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഇന്ന് ഓഫീസിൽ ഹാജരായി എങ്കിലും അരമണിക്കൂർ കഴിഞ്ഞ് മടങ്ങി.
കോളേജുകളിൽ ചില വിഷയങ്ങൾക്ക് അധിക സീറ്റുകൾ അനുവദിക്കണമെന്ന് സിൻഡിക്കേറ്റ് സ്ഥിരം സമിതിയുടെ ശുപാർശ ചാർജുള്ള രജിസ്ട്രാർ വഴി അയക്കാത്തത് കൊണ്ട് വിസി അംഗീകരിക്കാത്ത കൊണ്ട് കോളേജുകളിൽ അധിക സീറ്റുകളി ലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു.
