കേരള- ഓൺ ലൈൻ മീറ്റിംഗ് വിസി പിരിച്ചുവിട്ടു1 min read

തിരുവനന്തപുരം :കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപയുടെ പി. എം ഉഷാ ഫണ്ടിന്റെ വിനിയോഗത്തിനു വേണ്ടി ഇന്ന് കേരള വിസി ഡോ: മോഹനൻ കുന്നു മ്മേൽ ഓൺലൈനായി വിളിച്ചുകൂട്ടിയ യോഗത്തിൽ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ ഉൾപ്പെടെ കമ്മിറ്റി അംഗങ്ങൾ അല്ലാത്തവർ പങ്കെടുത്തതിനെ തുടർന്ന് വിസി യോഗം പിരിച്ചുവിട്ടു. സസ്പെൻഡ് ചെയ്ത അനിൽകുമാറിനെ കൂടാതെ സമിതി യിൽ അംഗങ്ങൾ അല്ലാത്ത സിണ്ടി ക്കേറ്റ് അംഗങ്ങളായ ഷിജുഖാൻ, അഡ്വ: രാജേഷ് എന്നീ സിൻഡിക്കേറ്റ് അംഗങ്ങളാണ് അനധികൃതമായി ഫണ്ട് വിനിയോഗ സമിതിയിൽ പങ്കെടുത്തത്.യോഗത്തിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെട്ടിട്ടും പുറത്തു പോകാൻ തയ്യാറാകാത്തതിനെ തുടർന്ന് വിസി യോഗം പിരിച്ചുവിട്ടു തുടർന്ന് സിൻഡിക്കേറ്റ് അംഗങ്ങളും വിസി യുമായുള്ള വാഗ്വാദം ബഹളത്തിൽ കലാശിച്ചു. വകുപ്പ് മേധാവികളാണ് യോഗത്തിൽ പങ്കെടുക്കേണ്ടതിൽ കൂടുതൽ പേരും. മാർച്ച് 31നു മുമ്പ് 100 കോടി രൂപ വിനിയോഗിച്ചില്ലെങ്കിൽ

തുക ലാപ്സാ കും. ഔദ്യോഗ മായികമ്മിറ്റികൾ കൂടുമ്പോൾ മാത്രം സിൻഡിക്കേറ്റ് ചേംബർ തുറന്നാൽ മതിയാകുമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അനധികൃതമായി റൂമിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും ഹാൾ പൂട്ടി സൂക്ഷിക്കാനും വിസി നിർദ്ദേശം നൽകി.
———————-

.*കേരളസിൻഡിക്കേറ്റ് അംഗങ്ങൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി- സ്റ്റാഫ്‌ യൂണിയൻ അംഗങ്ങൾ പ്രതിഷേധിച്ചു-*
*
*വിസി ക്കും പോലീസിനും കോൺഗ്രസ്, സിപിഐ, ബിജെപി സംഘടനകൾ പരാതി നൽകി*

തിരു:ഓഗസ്റ്റ് 1

വിസിയുടെ നിർദ്ദേശം അനുസരിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാരുടെ ഫയൽ ആക്സസ്
മാറ്റിയ വനിതാ ജീവനക്കാർ അടക്കമുള്ള ഉദ്യോഗസ്ഥരെ
സിൻഡിക്കേറ്റ് റൂമിൽ സിപിഎംലെ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ, വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി ആക്ഷേപം.അതിനെതിരെ കോൺഗ്രസ് നേതൃത്വത്തിലുള്ള സ്റ്റാഫ്‌ യൂണിയൻ അംഗങ്ങൾ സിണ്ടി ക്കേറ്റ് റൂമിൽ കയറി പ്രതിഷേധിച്ചു. സിണ്ടി ക്കേ റ്റ് അംഗങ്ങളായ അഡ്വ:മുരളീധരൻ, ജെ. എസ്. ഷിജുഖാൻ എന്നിവർ ജീവനക്കാരോട് അസഭ്യഭാഷയിൽ സംസാരിച്ചതായി വിസി ക്ക് പരാതി നൽകി.

ഔദ്യോഗിക കമ്മിറ്റിയിൽ അല്ലാതെ ജീവനക്കാർ സിൻഡിക്കേറ്റ് അംഗങ്ങളുമായി ഔദ്യോഗിക വിഷയങ്ങൾ ചർച്ചചെയ്യാൻ പാടില്ല എന്ന വി സിയുടെ കർശന നിർദ്ദേശത്തെ അവഗണിച്ചാണ് സിൻഡിക്കേറ്റ് അംഗങ്ങൾ ഉദ്യോഗസ്ഥരെ സിൻഡിക്കേറ്റ് റൂമിലേക്ക് വിളിച്ചു വരുത്തിയത്.

സിൻഡിക്കേറ്റ് അംഗങ്ങൾ ചട്ട വിരുദ്ധമായാണ് കമ്മിറ്റി കൂടാൻ യൂണിവേഴ്സിറ്റി യിൽ എത്തിയതെന്ന് നേതാക്കൾ പറഞ്ഞു.

തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനായി കേരള സർവ്വകലാശാലയെ തകർക്കുന്ന നീക്കങ്ങളിൽ നിന്ന് ഇവർ പിന്തിരിയണമെന്നും വിസി യുടെ ഉത്തരവനുസരിച്ച് മാത്രമേ തങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെ ന്നും നേതാക്കൾ സിൻഡിക്കേറ്റ് അംഗങ്ങളെ neritt അറിയിച്ചു.

കോൺഗ്രസ്‌ നേതൃത്വത്തിലുള്ള കേരളാ യൂണിവേഴ്സിറ്റി സ്റ്റാഫ്
യുണിയൻ, സിപിഐ യുടെ സ്റ്റാഫ്‌ അസോസിയേഷൻ, ബിജെപി യുടെ എംപ്ലോയീസ് സംഘ് എന്നിവർ വിസി ക്ക് പരാതി നൽകി.
.

Leave a Reply

Your email address will not be published. Required fields are marked *