കേരള സർവകലാശാല- അക്കാദമിക് കൗൺസിലിൽ യോഗം മാറ്റിവെച്ചു1 min read

തിരുവനന്തപുരം :ഇന്ന് നടക്കാനിരുന്ന കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം മാറ്റിവച്ചു.

ഇന്ന് രാവിലെ 10 മണിക്ക് ആയിരുന്നു യോഗം ചേരാൻ നോട്ടീസ് നൽകിയിരുന്നത്. രാവിലെ 9.30 നാണ് യോഗം മാറ്റിവെച്ചു കൊണ്ടുള്ള രജിസ്ട്രാറുടെ ഈമെയിൽ സന്ദേശം എല്ലാ അംഗങ്ങൾക്കും അയച്ചത്.
സർവകലാശാലയിലെപ്രക്ഷുബ്ധ അന്തരീക്ഷവും വിഭജനഭീതി ദിനം ആചരിക്കാനുള്ള വിസി യുടെ നിർദ്ദേശത്തിനെതിരെയുള്ള എസ്.എഫ്. ഐ വിദ്യാർത്ഥികളുടെ പ്രതിഷേധവും കണക്കിലെടുത്താണ് യോഗം മാറ്റിവെച്ചത്.

അക്കാദമിക് കൗൺസിലെ നൂറോളം അംഗങ്ങൾ ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.
സസ്പെൻഡ് ചെയ്ത രജിസ്ട്രാർ ഡോ: അനിൽകുമാർ ഇന്ന് രാവിലെ തന്നെ ഓഫീസിൽ ഹാജരായിരുന്നു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ: മിനി കാപ്പൻ മീറ്റിംഗിൽപങ്കെടുക്കുന്നതിനെ എതിർക്കാനും അനിൽ കുമാറിനെ പങ്കെടുപ്പിക്കാനുമുള്ള നീക്കങ്ങൾ ഇടതുപക്ഷ അംഗങ്ങളുടെ ഭാഗത്തു ണ്ടായിരുന്നു. കൗൺസിൽ യോഗം അലങ്കോലപ്പെടുത്തി
മുൻകൂട്ടി തയ്യാറാക്കിയ ബാനറുമായി യോഗം ബഹിഷ്ക്കരിക്കാനുള്ള പദ്ധതിയാണ് വിസി യോഗം മാറ്റിവെച്ചതോടെ നടക്കാതായത്. കൗൺസിലാംഗങ്ങൾ ജാഥയായി സർവ്വകലാശാല മന്ദിരത്തിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. വി സി ഡോ: മോഹനൻ കുന്നുമ്മേ ൽ ഇന്ന് സർവ്വകലാശാലയിൽ ഹാജരായിരുന്നില്ല.

നാലു മാസത്തിൽ ഒരിക്കലാണ് അക്കാദമിക് കൗൺസിൽ യോഗം ചേരേണ്ടത്.
ഇന്നലെ ചേർന്ന ഡീൻസ് കൗൺസിൽ യോഗം അജണ്ടകളിൽ ശുപാർശ സമർപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കോളേജ് പ്രവേശനത്തിന്ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് അത്തരം അക്കാഡമിക് വിഷയങ്ങളിൽ
വിസി സർവ്വകലാശാല നിയമ പ്രകാരമുള്ള അദ്ദേഹത്തിൻറെ പ്രത്യേക അധികാരം ഉപയോഗിച്ച് അംഗീകാരം നൽകും.

Leave a Reply

Your email address will not be published. Required fields are marked *