തിരുവനന്തപുരം :കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ. മിസ്റ്റർ ഗവർണർ- ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയിൽ മതി- ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്-എന്ന
ബാനറാണ് യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒന്നാം വർഷ ഡിഗ്രി പ്രവേശനം
ആരംഭിച്ച ഇന്ന് തന്നെ പുതുതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികളും രക്ഷകർത്താക്കളും ക്യാമ്പസിൽ കൂടുതലായി വരുന്ന ദിവസമാണ് പ്രവേശന കവാടത്തിനു മുന്നിലായി ഗവർണർക്കെതിരായ ബാനർ കെട്ടിയത്.
കാലിക്കറ്റ്,സംസ്കൃത സർവകലാശാലകളിലും നേരത്തെ തന്നെ ഗവണർക്കെരായ ബാനറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ബാനറുകൾ കെട്ടുന്നത്.
കാലിക്കറ്റ് സർവകലാശാല വിസി, ഗവർണറെ അധിക്ഷേപിക്കുന്ന ബാനർ നീക്കം ചെയ്യാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകി.
