കാട്ടാക്കടയിൽ KSRTC ബസുകൾ കൂട്ടിയിടിച്ചു ;നിരവധിപേർക്ക് പരിക്ക്1 min read

തിരുവനന്തപുരം :കാട്ടാക്കട കള്ളിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് പത്തിലധികം പേർക്ക് പരിക്ക്. ബസ്സിലെ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഡ്രൈവർ ക്യാബിൻ കട്ട് ചെയ്താണ് പുറത്തെടുത്തത്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം.നെയ്യാർ ഡാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സും,
തിരുവനന്തപുരത്ത് നിന്ന് നെയ്യാർ ഡാമിലേക്ക് വരികയായിരുന്ന ബസ്സും തമ്മിലായിരുന്നു കൂട്ടിയിടിച്ചത് ബസ് യാത്രക്കാരായ പത്തിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു.
നെയ്യാർ ഡാമിൽ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു ബസ്സിലെ ഡ്രൈവർ നാഗരാജനെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *