തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ മർദ്ദിച്ചത് കാടത്തം : കരമന ജയൻ1 min read

തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചത് കാടത്തമെന്ന് ബിജെപി തിരുവനന്തപൂരം സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയൻ പറഞ്ഞു.

വാർത്ത നൽകിയതിനെതിരേ അസഭ്യ വർഷം ചൊരിഞ്ഞായിരുന്നു ബാബുവും കൂട്ടാളികളും പ്രവീണിനെ മർദിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് മുന്നിലാണ് സംഭവം . സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ ഈ കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നും കരമന ജയൻ പറഞ്ഞു.
പ്രവീണിനെ മർദിച്ച ഇടത് പ്രവർത്തകർക്കെതിരേ നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *