ബിജെപി തിരഞ്ഞടുപ്പ് സാമഗ്രികൾ പുനരുപയോഗം ചെയ്യും: കരമന ജയൻ1 min read

തിരുവനന്തപുരം: ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നഗരത്തിൽ ഉപയോഗിച്ച തിരഞ്ഞടുപ്പ് സാമഗ്രികളെല്ലാം തന്നെ നഗരത്തിൽ നിന്ന് മാറ്റി അവ പുനരുപയോഗം ചെയ്യുമെന്നും ഇക്കാര്യത്തിൽ ഒരു മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടന്നും സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ അറിയിച്ചു.

ഫ്ളക്സ് ബോർഡുകളും ഹോർഡിങ്ങുകളും മേൽക്കൂരയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഗ്രോസറി ബാഗുകൾ,ടൂൾബാഗുകൾ, കിറ്റ് ബാഗുകൾ എന്നിവയും വാഹനങ്ങൾക്കുള്ള മൂടിയായും ഇവ ഉപയോഗിക്കാം. സീറ്റ് കവറുകളും ഡെലിവറി ബാഗുകളും തുടങ്ങി കാറ്റ് നിറച്ച് ഉപയോഗിക്കാവുന്ന ബണ്ട് മെറ്റീരിയൽ ആയി വരെ ഇലക്ഷൻ സാമഗ്രികൾ പുനരുപയോഗിക്കാൻ സാധിക്കുമെന്നും കരമന ജയൻ പറഞ്ഞു. തിരഞ്ഞടുപ്പിന് ഉപയോഗിച്ച സാമഗ്രികൾ കൊണ്ട് അലങ്കാര മതിലുകൾ, കൃഷി ആവശ്യത്തിനായുള്ള ഗ്രീൻ ഹൗസ് മെറ്റീരിയൽ, ഗ്രൗണ്ട് കവർ തുടങ്ങിയവ നിർമ്മിക്കാനുള്ള സാധ്യതയും വളരെ വലുതാണ്. പോസ്റ്ററുകൾ കൊണ്ട്
തുണിത്തരങ്ങൾ /ബാഗ് നിർമ്മാണം, ഡസ്റ്ററുകൾ,ക്ലീനിങ് വസ്തുക്കൾ, ചവിട്ടികൾ, പില്ലോകൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് കരമന ജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *