കെ.സുകുമാരൻ (1903-1981) ഇന്ന് 44-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ.1 min read

കേരളകൗമുദി പത്രത്തിൻ്റെപത്രാധിപർ ,അധ്യാപകൻ, സ്വാതന്ത്ര്യ സമരസേനാനി ,എസ്എൻഡിപി യോഗം പ്രസിഡൻ്റ്,ഉജ്ജ്വല വാഗ്മി,ശ്രീമൂലം അസംബ്ലി അംഗം, എന്നിങ്ങനെ വർണ്ണശബളമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന കെ. സുകുമാരൻ1903 ധനുമാസം 23 തീയതി കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചു പിതാവ് സാമൂഹ്യ പരിഷ്കർത്താവ് സി വി കുഞ്ഞിരാമൻ മാതാവ് പാട്ടത്തിൽ കൊച്ചിക്ക .1927 തിരുവനന്തപുരം സയൻസ് കോളേജിൽ നിന്ന് ബി.എ.പാസായി .ബി എ ജയിച്ചപ്പോൾ വെളളമണൽ സ്കൂളിൽ അദ്ധ്യാപകനായി തുടർന്ന്,തിരുവിതാംകൂർ പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ഒരു ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. 1937 പിതാവിൻ്റെ നിർദ്ദേശപ്രകാരം ഉദ്യോഗം രാജിവച്ച് കേരളകൗമുദിയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടു. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണത്തിൽ പങ്കുകൊണ്ടു 1938-ൽ ജയിൽവാസം വരിച്ചു. 1940- മുതൽ കേരളകൗമുദി ഒരുദിപ്പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങുകയും അതിൻ്റെ മാനേജിംഗ് എഡിറ്റർ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തതോടെ സുകുമാരൻ പത്രലോകത്തെ കുലപതിയായി മാറുകയായിരുന്നു.ഒടുവിൽ കേരളകൗമുദി ട്രസ്റ്റിൻ്റെ ചെയർമാനായിരുന്നു.1944 മുതൽ 1947 വരെ ശ്രീമൂലം അസംബ്ലിയിൽ അംഗമായിരുന്നു.എസ്എൻഡിപി യോഗം ഡയറക്ടറും കൗൺസിലറും ആയി വളരെനാൾ പ്രവർത്തിച്ചു 1954-ൽഎസ്എൻഡിപി യോഗത്തിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.1973ല്‍ ഭാരത് സർക്കാർ “പത്മഭൂഷൺ “നൽകി അദ്ദേഹത്തെ ആദരിച്ചു.മലയാള പത്രപ്രവർത്തനത്തെ ആധുനികതയിലേക്ക് നയിച്ച സാരഥികളിൽ പ്രമുഖനായ കെ. സുകുമാൻ1981 സെപ്റ്റംബർ 18-ാംതീയതി അന്തരിച്ചു. ഭാര്യ മാധവി സുകുമാൻ (Late), മക്കൾ എം.എസ് മണി, എം.എസ്. മധുസുദനൻ, എം.എസ് ശ്രീനിവാസൻ, എം.എസ് രവി.

Leave a Reply

Your email address will not be published. Required fields are marked *