കെ.ജി. ശങ്കർ (1894 -1953) ഇന്ന് 73-ാം സ്മൃതിദിനം.. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

പ്രമുഖ ഗാന്ധിശിഷ്യൻ,സാമൂഹ്യ പരിഷ്കർത്താവ്,സ്വാതന്ത്ര്യസമരസേനാനി,പത്രപ്രവർത്തകൻഎന്നീ നിലകളിൽ പൊതുജീവിതത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലിയായിരുന്ന കെ.ജി.ശങ്കർ കൊല്ലംവടക്കോട്ട് വീട്ടിൽ ഗോവിന്ദപിള്ളയുടെയും ഉണിച്ചക്കം വീട്ടിൽഈശ്വരി അമ്മയുടെയുംഏഴു മക്കളിൽ ഏറ്റവും ഇളയപുത്രനായി 1894 (1069 മിഥുനം)-ൽ ജനിച്ചു.സ്കൂൾ വിദ്യാഭ്യാസം കൊല്ലത്തും തുടർന്ന്തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.തുടർന്ന്ബോംബെയിൽ വിദ്യാർത്ഥിയായിരിക്കെ രാജ്യത്തിൻ്റെസ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി ശങ്കർ 1921- ൽവർദ്ധ ആശ്രമത്തിൽഗാന്ധിജിയെ സന്ദർശിക്കുകയും അദ്ദേഹത്തിൻ്റെശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.ഗാന്ധിജിയുടെഉപദേശപ്രകാരമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സെക്രട്ടറിമാരിൽ ഒരാളായിരുന്നു ബാരിസ്റ്റർ എ കെ പിള്ളയോടൊപ്പംനാട്ടിൽ തിരിച്ചെത്തുകയുംഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുവാൻ തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ചു.തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ് ഓഫീസും ഖാദിആശ്രമവുംകൊല്ലത്ത്. തേവള്ളിയിൽ സ്ഥാപിച്ചു.വൈക്കം സത്യാഗ്രഹത്തിൽ കെ.ജി. ശങ്കർസജീവമായി പങ്കു വഹിച്ചു.മദ്യവർജന പ്രക്ഷോഭണത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിച്ചു.തന്റെ കുടുംബക്ഷേത്രമായ കൊല്ലം വടയാറ്റുകോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കെ.ജി. ശങ്കറുടെപ്രേരണ മൂലം 1926-ൽപട്ടികജാതിക്കാർക്ക് തുറന്ന് കൊടുത്തു.മാത്രമല്ല അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് മിശ്രഭോജനവും നടത്തി.മധ്യതിരുവിതാംകൂറിൽ ഉയർന്നുവന്ന മദ്യവർജ്ജന പ്രസ്ഥാനത്തിൻ്റെ ജനയിതാവായിരുന്നു. കെ.ജി. ശങ്കർ.കൊല്ലത്ത് ആദ്യത്തെ ഫാക്ടറി തൊഴിലാളി യൂണിയൻ്റെ പ്രസിഡണ്ടൻ്റ്, കൊല്ലത്തെഹരിജനോദ്ധാരണ പ്രവർത്തനത്തിന്റെയും ഹിന്ദി പ്രേമീമണ്ഡലത്തിൻ്റെയും നേതാവുംകെ ജി ശങ്കർ ആയിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് കെ ജി ശങ്കർ 1928-ൽ കൊല്ലത്ത്മലയാള രാജ്യം പത്രം തുടങ്ങി.ചിത്ര വാരിക എന്ന പേരിൽ അദ്ദേഹം ആരംഭിച്ച മലയാള രാജ്യം ആഴ്ചപ്പതിപ്പും കേരളത്തിലെ പത്രലോകത്തിൽ വലിയ കോളിളക്കമുണ്ടാക്കി.ശക്തിയേറിയ പ്രസംഗങ്ങൾ ചെയ്യുവാനും മുഖപ്രസംഗങ്ങൾ എഴുതുവാനും അദ്ദേഹത്തിനുള്ള കഴിവ് അന്യാദൃശ്യമായിരുന്നു. 1932-ൽ പക്ഷാഘാത രോഗബാധിതനായി.തുടർന്ന് മലയാള രാജ്യത്തിൻ്റെ പത്രാധിപർസ്ഥാനം കെ.ജി. ശങ്കറുടെജേഷ്ഠസഹോദരൻ കെ.ജി.പരമേശ്വരൻ പിള്ള ഏറ്റെടുക്കുകയും ചെയ്തു.തുടർന്ന് മലയാള രാജ്യം സി.പി പക്ഷപാതിയും കോൺഗ്രസ് വിരുദ്ധ പത്രമായി തീരുകയും ചെയ്തു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിഗാന്ധിജി 1937 ജനുവരി 12മുതൽ 21 വരെ തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ ജനുവരി 16-ാം തീയതി ഗാന്ധിജികൊല്ലത്ത് എത്തിയപ്പോൾ കെ.ജി. ശങ്കറുടെകുടുംബ ക്ഷേത്രമായ കൊല്ലം,വടയാറ്റു കോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രംസന്ദർശിച്ചതിനു ശേഷംകൊല്ലത്ത് പൊതുയോഗത്തിലേക്ക് പോകുന്നതിനു മുമ്പായി ഗാന്ധിജി കെ.ജി. ശങ്കറെഅദ്ദേഹത്തിൻ്റെ വസതിയിൽ ചെന്നുകണ്ടു.അന്ന് മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്ത വാർത്ത എൻ്റെ ഗ്രന്ഥ ശേഖരണത്തിൽനിധി പോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട് വാർത്തഅത് പോലെ വിവരിക്കുന്നു”ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ആദ്യകാലത്ത് ആദ്യമായിതിരുവിതാംകൂറിൽ നിന്ന് കോളേജ് ബഹിഷ്കരിച്ച് ഗാന്ധിജിയുടെ നിർദ്ദേശം നിറവേറ്റാൻ മുതിർന്ന ഉത്തമ സ്വദേശാഭിമാനിയും “മലയാള രാജ്യം” പത്രത്തിൻറെ സ്ഥാപകനുമായ ആ ധീരയോദ്ധാവ് മൂന്നുനാലു കൊല്ലമായി ദീനത്തിൽ കിടപ്പിലാണ്.അദ്ദേഹത്തിൻ്റെ ബലിഷ്ടമനസ്സ് നൊത്തബലിഷ്ഠ ദേഹസ്ഥിതിയും ഒരുകാലത്ത് കണ്ടവരായ ഞങ്ങളാൽ ചിലരും ഗാന്ധിജിയുടെ കൂടെ അദ്ദേഹത്തെ കാണാൻ ചെന്നിരുന്നു.ദേഹം ആ സകലംവിറച്ചു കൊണ്ട് അദ്ദേഹം ഒരുചാരു കസേരയിൽഇരുന്നിരുന്ന കാഴ്ച കണ്ട്ഞങ്ങളുടെ കണ്ണിൽ വെള്ളംനിറഞ്ഞു.താൻ ആരെ പ്രിയഗുരുവായി കരുതി ആദരിച്ച്അനുസരിച്ചു പോന്നുവോആ വന്ദ്യമഹാത്മജിയെ കണ്ട മാത്രയിൽശങ്കറിന്റെ കണ്ണിലും വെള്ളം നിറഞ്ഞു.ഗദ്ഗദത്തോടെ അദ്ദേഹം മഹാത്മജിക്ക് പ്രണാമം പറഞ്ഞു.ഗാന്ധിജി വാത്സല്യപൂർവ്വം അദ്ദേഹത്തെ തൊട്ടു തലോടി ആശ്വസിപ്പിച്ചു.ശങ്കറിന് ഇപ്പോൾ ചികിത്സിച്ചു വരുന്ന വൈദ്യൻ ഒരു പുസ്തകത്തിൽ ഗാന്ധിജിയുടെ കയ്യൊപ്പിന് ആവശ്യപ്പെട്ടപ്പോൾ ഗാന്ധിജി ചിരിച്ചുകൊണ്ട് പറഞ്ഞു: “ശങ്കറിനെ ഈ ദീനത്തിൽ നിന്ന് കരകേറ്റാത്തഈ വൈദ്യനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത് “.ഒപ്പുകൊടുത്തു. “ആറുമാസം കൂടി ഇടതരണം” എന്ന് വൈദ്യൻ പറഞ്ഞു. “നാലുകൊല്ലമായിട്ടും സാധിച്ചില്ലല്ലോ” എന്നുഗാന്ധിജി . താൻകുറച്ചു മാസംമുതൽക്കേ ചികിത്സിക്കാൻതുടങ്ങിയിട്ടുള്ളൂവെന്നു വൈദ്യൻ പറഞ്ഞു. ഗാന്ധിജിശങ്കറിന്റെ ദീനംഎങ്ങനെയിരിക്കുന്നുവെന്നു. ഇടക്കിടക്കുന്വേഷിച്ചു കൊണ്ടിരിക്കുമെന്നു പറഞ്ഞു.ശങ്കറിനെ പോലെ മനക്കരുത്തുറച്ച ഒരാൾക്ക് തൻ്റെവിറതന്നത്താനെ നിർത്താൻ സാധിക്കേണ്ടതാണെന്നും,അത് സാധിക്കാത്ത സ്ഥിതിക്ക് വൈദ്യന്മാർക്ക് അത് സാധിക്കാത്തത് അത്ഭുതമല്ലെന്ന് ഗാന്ധിജി ഒട്ടും നേരമ്പോക്കായി പറഞ്ഞു.ഇച്ഛാശക്തി കൊണ്ട്ദീനം മാറ്റാൻ ശ്രമിക്കണമെന്നും ശങ്കറിയെ ഉപദേശിച്ചു.അദ്ദേഹത്തിൻ്റെഉപകാരങ്ങൾ സ്വീകരിച്ച് ഗാന്ധിജിപൊതുയോഗ സ്ഥലത്തേക്ക് പോയി.കൊല്ലത്ത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്തിട്ടുള്ളത് കെ ജി ശങ്കർ ആണ്.വിധി വൈപരീത്യം എന്നു പറയട്ടെ, പക്ഷാഘാതം മൂലം ദീർഘംകാലം ശയ്യാവലംബിയായിരുന്ന കെ.ജി ശങ്കർ 1953 മാർച്ച് 27-ാം തീയതി നിര്യാതനായി.സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ളയുടെ സഹോദരി പി.കെ. കാർത്ത്യായനിയമ്മയായിരുന്നു കെ.ജി. ശങ്കറുടെഭാര്യ, എൻ.എസ്. രവീന്ദ്രൻ നായർ (Late) ഏക മകനായിരുന്നു.നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം അനവധി സ്വാതന്ത്ര്യസമരസേനാനികളുടെ പോരാട്ടത്തിന്റെയും ത്യാഗനിർഭരമായ നിസ്വാർത്ഥ ജീവിതത്തിന്റെയും ഫലമാണ്.

Leave a Reply

Your email address will not be published. Required fields are marked *