തിരുവനന്തപുരം: പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ ജെ ടി), പിജി ഡിപ്ളോമ ഇന്‍ കണ്ടന്‍സ്ഡ് ജേണലിസം ഈവനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. സമയം വൈകിട്ട് 6 മുതല്‍ 7.30 വരെ. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. 2026 മാര്‍ച്ച് 31 ആണ് അവസാന തീയതി. അപേക്ഷാ ഫോമുകള്‍ www.trivandrumpressclub.com എന്ന വെബ്സൈറ്റില്‍ നിന്നോ നേരിട്ടോ ലഭിക്കും. വിവരങ്ങള്‍ക്ക് : 7591966995, 9496979690, 0471-4614152
2026-03-27
