തിരുവനന്തപുരം :ഗണേശോത്സവ ട്രസ്റ്റും ശിവസേനയും,സംയുക്ത മായ് സംഘടിപ്പിക്കുന്നഗണേശോത്സവ വിഗ്രഹ പ്രതിഷ്‌ഠയും മിഴിതുറക്കൽ ചടങ്ങും ഓഗസ്റ്റ് 24-ാം തീയതി ഞായറാഴ്‌ച രാവിലെ 11.15 ന് ഗതാഗതവകുപ്പുമന്ത്രി കെ.വി. ഗണേഷ് കുമാർ മിഴിതുറക്കൽ ചടങ്ങ് നിർവ്വഹിക്കുന്നു. മുൻ ഗതാഗത വകുപ്പുമന്ത്രി ആൻ്റണിരാജു സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. മുൻമന്ത്രി പന്തളം സുധാകരൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, മറിയ ഉമ്മൻ എന്നിവർ പങ്കെടുക്കുന്നു.
ഗണേശോത്സട്രസ്റ്റ് കമ്മിറ്റി കേരളയും ശിവസേനയുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 24 മുതൽ 28 വരെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന ഗണേശ വിഗ്രഹ പ്രതിഷ്ഠ കർമ്മത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 24 ന് തുടക്കം കുറിച്ചുകൊണ്ട് ചിങ്ങമാസത്തിലെ ശുക്ലപക്ഷ നാളിൽ ഗണേശ ഭഗവാൻ പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കും എന്നും ഗണേശ ഭഗവാൻ്റെ കളിമണ്ണിൽ തീർത്ത വിഗ്രഹങ്ങൾ ഭക്തി ആദരവോടുകൂടി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ഒരു പൂജാരിയുടെയും സഹായം ഇല്ലാതെ സ്വയം പൂജ നടത്തി നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും ഭഗവാനോട് നേരിട്ട് പ്രാർത്ഥിക്കുകയും പ്രാർത്ഥനകൾക്കും പൂജകൾക്കും ശേഷം കടലിൽ നിമജ്ജനം ചെയ്യുന്നതോടെ നമ്മെ ബാധിച്ചിട്ടുള്ള ദോഷങ്ങൾ മാറികിട്ടും എന്ന വിശ്വാസത്തോടുകൂടിയാണ് ലോകമെമ്പാടും ഗണേശോത്സവം ആഘോഷിക്കുന്നത്. ഓഗസ്റ്റ് 28-ാം തീയതി ജില്ലയിലെ 100 കണക്കിന് കേന്ദ്രങ്ങളിലും, വീടുകളിലും പ്രതിഷ്ഠിച്ച വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഗണേശ വിഗ്രഹങ്ങൾ പൂജാവിധി പ്രകാരം പ്ലോട്ടുകളായി വാദ്യമേള അകമ്പടികളോടെ പഴവങ്ങാടി മഹാഗണപതി ക്ഷേത്ര സന്നിധിയിൽ വൈകുന്നേരം 4.00 ന് എത്തിച്ചേരുമ്പോൾ അവിടെ നടക്കുന്ന
-2
ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും ബഹുമാനപ്പെട്ട പുരാവസ്‌തു വകുപ്പുമന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി അശ്വതി തിരുനാൾ, മുൻ ഗതാഗതവകുപ്പുമന്ത്രി ആൻ്റണിരാജു, മുൻ മന്ത്രി എം.എം ഹസ്സൻ, കെ. മുരളീധരൻ, ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി മുഖ്യകാര്യദർശി സജി തുരുത്തികുന്നേൽ, പ്രശസ്‌ത സംവിധായകൻ തുളസീദാസ്, ശ്രീപത്മനാഭസ്വാമി ഡി.സി.പി ബി. വിനോദ്, തുടങ്ങിയ സാമൂഹിക സാംസ്‌കാരിക- രാഷ്ട്രീയ-വ്യാവസായിക പ്രമുഖർ പങ്കെടുക്കും. നിമജ്ജന ഘോഷയാത്ര കടന്നുപോകുന്ന വഴികൾ പഴവങ്ങാടി, ഓവർ ബ്രിഡ്‌ജ്, സെക്രട്ടറിയേറ്റ്, എം.എൽ.എ ക്വാട്ടേഴ്സ് വഴി ജനറൽ ഹോസ്‌പിറ്റൽ, പാറ്റൂർ, പേട്ട, ചാക്ക, ഓൾസയൻസ് വഴി ശംഖുമുഖം ആറാട്ടുകടവിൽ രാത്രി 8 മണിയ്ക്ക് എത്തിച്ചേരുന്ന വിഗ്രഹങ്ങൾക്ക് രാജേന്ദ്രൻപോറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിഗ്രഹ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യുന്നതോടെ ഈ വർഷത്തെ ഗണേശോത്സവ ത്തിന് സമാപനം കുറിക്കും. പത്ര സമ്മേളന ത്തിൽ ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി ചെയർമാൻ അജയ് കുമാർ ജ്യോതിർഗമയ, ട്രസ്റ്റ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ: ഇരുമ്പിൽ വിജയൻ, ട്രസ്റ്റ് കമ്മിറ്റി സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി, ട്രസ്റ്റ് കമ്മിറ്റി കൺവീനർ ആറ്റുകാൽ തമ്പി, ശിവസേന ജില്ലാ പ്രസിഡന്റ് വിനുകുമാർ മംഗലാപുരം, ട്രസ്റ്റ് കമ്മിറ്റി ട്രഷറർ രാധാകൃഷ്ണൻ (ഓർബിറ്റൽ), എന്നിവർ പങ്കെടുത്തു.
