ഫോക്കാന കോൺഫെറൻസ്അഗസ്റ്റ് 1മുതൽ 3വരെ കുമരകത്ത്1 min read

 

തിരുവനന്തപുരം:-അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായ ഫോക്കാനയുടെ നാല്പത്തിരണ്ടാമത് കോൺഫെറൻസ് അഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെ കുമരകത്ത് ഗോകുലം ഗാർഡൻസിൽ നടക്കും.

1ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺഫെറൻസ് ഉദ്‌ഘാടനം ചെയ്യും.
മൂന്ന് ദിവസങ്ങളിലായി വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം സിമ്പോസിയം,
ഉന്നത വിദ്യഭ്യാസ സ്കോളർഷിപ്പ്,സാഹിത്യ അവാർഡ് വിതരണം,ഫോക്കാന ചിറ്റാറിൽ നിർമ്മിച്ച ഹൗസിംഗ്‌ വില്ലേജിന്റെ ഉദ്‌ഘാടനം,മാധ്യമ സെമിനാർ,സംസ്കാരിക ഇവന്റ്,ബോട്ട് റൈഡ് അടക്കം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഫോക്കാന പ്രസിഡന്റ്‌ ഡോ. സജിമോൻ ആന്റണി,ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,ട്രഷറർ ജോയി ചാക്കപ്പൻ, സുനിൽ പാറയ്ക്കൽ,ഡോ.മാത്യുസ് കെ ലൂക്ക്,തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

*ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു*

 

ഫൊക്കാന സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു
ജി ആർ ഇന്ദു ഗോപന് നോവൽ പുരസ്കാരവും,
വർഗീസ് അങ്കമാലിക്ക് കഥാ പുരസ്കാരവും ലഭിച്ചു.
ഇന്ദു ഗോപന്റെ ‘ആനോ’ എന്ന നോവലിനും,വർഗീസിന്റെ ‘പടക്കം ‘എന്ന കഥയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കവിതാ വിഭാഗത്തിൽ നാലപ്പാടാൻ പത്മനാഭന്റെ കാവ്യ പ്രകാശം എന്ന കവിതാ സമാഹാരത്തിനും
വിജയകൃഷ്ണന്റെ ‘ശിവപുരത്തെ ശാന്തി ക്കാരനുള്ള’ ഓർമ്മ കുറിപ്പിനും ലഭിച്ചു.
പതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് അഗസ്റ്റ് 2ന് കുമാരകത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *