ജീവനക്കാരുടെ ഡിഎ കുടിശ്ശിക; ഹർജി ഒക്ടോബർ:10 ലേക്ക് മാറ്റി1 min read

 

തിരുവനന്തപുരം :സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഉടനടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡൻറ്
എൻ. മഹേഷും ഭാരവാഹികളും ചേർന്ന് ഫയൽ ചെയ്ത ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന്
രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.

മുഖ്യമന്ത്രി നിയമസഭയിൽ റൂൾ 300 പ്രകാരം നൽകിയ ഉറപ്പ് നടപ്പിലാക്കുവാനുള്ള വ്യക്തമായ രൂപരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ
അറിയിക്കണം. ഹർജിയിൽ ഒക് ടോബർ പത്തിന് വീണ്ടും വാദം കേൾക്കും.

ഡി.എ കുടിശ്ശികയുടെ 25% ഉടനടി അനുവദിക്കണമെന്നും കുടിശ്ശികയായ ബാക്കി ഡി.എ മുൻകാല പ്രാബല്യത്തോടെ സമയബന്ധിതമായി അനുവദിക്കണമെന്നുമാ ണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ഡി.എ കുടിശ്ശിക നൽകുന്നതിന് ഇരുപതിനായിരം കോടി രൂപ സർക്കാർ കണ്ടെത്തേണ്ടതു ണ്ടെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം
ഡി.എ അനുവദിക്കാൻ തടസ്സമുണ്ടെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. കലാകാലങ്ങളിൽ ജീവനക്കാർക്ക് ഡി.എ അനുവദിക്കേണ്ട ബാധ്യത സർക്കാരിന്റേ താണെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നിലപാട്.
ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *