തിരുവനന്തപുരം :-ഡാമുകളുടെ പരിസരം കയ്യേറാതെയും വീടുകളും,കെട്ടിടങ്ങളും നിർമ്മിക്കുന്നത് തടഞ്ഞുകൊണ്ടും ഡാം സംരക്ഷണ നിയമം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നു ഇതിനായി കരട് രൂപ രേഖ നിർമ്മിക്കുന്നതിന്റെ ഭാഗമായി ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റ് ഹാളിൽ യോഗം ചേർന്നു.
എസ്.ജയേന്ദ്രൻ,മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദീൻ,കല്ലടനാരായണപിള്ള, പി പത്മകുമാർ,ഉഴമലക്കൽ വേണുഗോപാൽ,ജോയ് ജോസ്,ജലവിഭവ സെക്രട്ടറി,പ്രിൻസിപ്പൽ സെക്രട്ടറി,അടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
