1884 ധനു 23ാം തീയതി കാർത്തികപ്പള്ളി ആലുംമൂട്ടിൽ തറവാട്ടിൽ ഉമ്മിണിക്കുഞ്ഞു ചാന്നാരുടെയും കോമത്തു കുഞ്ഞി അമ്മയുടെയും മകനായി ജനിച്ചു.കായംകുളം ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് ബി.എ. ബിരുദവും 1914-ൽ ബി.എൽ ബിരുദം നേടിയ ശേഷം കായംകുളത്ത് വക്കീലായി പ്രാക്ടീസാരംഭിച്ചു. 1915-ൽ തിരുവിതാംകൂർ ഹൈക്കോർട്ടുവക്കീലായി .1918-ൽ ഡിസ്ടിക്ട് മുൻസിഫായി .കൃഷ്ണപുരം, ആലപ്പുഴ, മൂവാറ്റുപുഴ, വൈക്കം എന്നിവിടങ്ങളിൽ ജോലി നോക്കി.1926-ൽ കോട്ടയം ഡിവിഷൻ അസിസ്റ്റൻ്റും ഒന്നാം ക്ലാസ് മജിസ്ട്രേട്ടുമായി നിയമനം ലഭിച്ചു.1930-ൽ ദേവികുളം കമ്മീഷണർ ആയി തുടർന്ന് ഗവൺമെൻ്റ് സെക്രട്ടറിയായി.1932-ൽ തിരുവിതാംകൂർ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. സത്യസന്ധതയോടും നീതിനിഷ്ഠയോടും ഏഴു കൊല്ലം ഈ ജോലിയിൽ ഇരുന്നു.1938-ൽ തിരുവിതാംകൂർ ഗവൺമെൻ്റിൽ ചീഫ് സെക്രട്ടറിയായി.1939-ൽ പെൻഷൻ പറ്റി. ഇതിനു ശേഷം 1940-ൽ തിരുവനന്തപുരം കോർപ്പറേഷൻ രൂപമെടുത്തപ്പോൾ ആദ്യത്തെ മേയർ പദം രണ്ടു കൊല്ലം അലങ്കരിച്ചു. ദീർഘകാലം ശ്രീമൂലംപ്രജാ സഭയിലും, ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ എന്നീ സഭകളിൽ അംഗമായിരുന്നു.മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായതുറയിൽ കുടുംബത്തിലെ കൃഷ്ണപ്പണിക്കരുടെ ഭാഗിനേയി കുഞ്ഞുലക്ഷ്മിയമ്മയായിരുന്നു സി.ഒ.മാധവൻ്റെ ഭാര്യ. കുഞ്ഞുലക്ഷ്മിയുടെ അച്ഛൻ വരണപ്പള്ളി കുടുംബത്തിലെ കാരണവരായ കൊച്ചു കൃഷ്ണപ്പണിക്കരായിരുന്നു. പണ്ഡിതനായ കുമ്മമ്പള്ളി രാമൻപിള്ള ആശാൻ്റെ കീഴിൽ സംസ്കൃതം പഠിക്കാൻ ദൂരങ്ങളിൽ നിന്നെത്തിയിരുന്ന ഈഴവക്കുട്ടികൾക്ക് ആതിഥ്യം നൽകിയിരുന്നത് വാരണപ്പള്ളി കുടുംബമാണ്. ശ്രീ നാരായണ ഗുരുദേവൻ സംസ്കൃത വിദ്യാർത്ഥിയെന്ന നിലയിൽ അവിടെ താമസിച്ചയായിരുന്നുപഠിച്ചത്.സി.ഒ.മാധവൻ കുഞ്ഞുലക്ഷ്മി അമ്മയ്ക്ക് മൂന്ന് മക്കൾ എം.ഗോപാലൻ IPS.. Late (റിട്ട.ഐ.ജി. കേരള പോലിസ് ), എം.രാഘവൻ, എം.ഗോമതി ശിവരാജൻ… 1924-ൽ കുഞ്ഞുലക്ഷ്മി നിര്യാതയായി 1925-ൽ സി.ഒ.മാധവൻ കോമലഴികത്ത് കുടുംബത്തിലെ തുളസിയെ വിവാഹം ചെയ്തു. തിരക്കിട്ട ജീവിതം നയിക്കുന്ന ഭർത്താവിൻ്റെ പരിചരണത്തോടൊപ്പം മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതലയും ആ പതിനെട്ടുകാരി ഏറ്റെടുത്തു. അവർ മൂന്നു കുട്ടികൾക്ക് ജന്മം നൽകി ഡോ.സരസ്വതി ( Late), സാവിത്രി ശ്രീനിവാസൻ ( Late), എം.എൻ.പ്രസാദ് Late (മുൻ റെയിൽവേ ബോർഡ് ചെയർമാൻ)….. 1957 ജൂൺ 30-ന് 73-ാമത്തെ വയസ്സിൽ സി.ഒ.മാധവൻ അന്തരിച്ചു.
2025-06-30
