അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റായി സ്വാമി ഹിമവൽ ഭന്ദ്രാനന്ദയെ നിയമിച്ച വാർത്ത ശരിയല്ല:സ്വാമി ദത്രാത്തയ സ്വായിസ്വരൂപനാഥ്‌1 min read

തിരുവനന്തപുരം :-സ്വാമി ഹിമവൽ ഭദ്രാനന്ദയെ അഖില ഭാരതീയ ഹിന്ദുമഹാ സഭയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു എന്ന വാർത്ത വ്യാജമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്രാത്തയ സ്വായിസ്വരൂപനാഥ്‌ തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു.

മാധ്യമങ്ങളിൽക്കൂടി സ്വാമി ഹിമവൽ ഭദ്രാനന്ദ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ കേരളാ സംസ്ഥാന പ്രസിഡന്റായി നിയമിതനായിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം. ഹിമവൽ ഭദ്രാനന്ദക്ക് സംഘടനയുമായി യാതൊരുവിധത്തിലുമുള്ള ബന്ധമില്ല.നിലവിൽ 2010 മുതൽ സംഘടനയുടെ കേരള സംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചുവരുന്നത് സ്വാമി ദത്താത്രയസായി സ്വരുപനാഥാണെന്നും അഖിലേന്ത്യ കമ്മറ്റിയും ദേശിയ അദ്ധ്യക്ഷനുമായ സ്വാമി ചക്രപാണി മഹാരാജ് അറിയിച്ചു. യഥാർത്ഥ അഖില ഭാരത ഹിന്ദുമഹാസഭ. തങ്ങളുടേതാണെന്ന് സ്വാമി ദത്രോത്തയ പറഞ്ഞു. സംഘടനയുമായി ഒരു വിധത്തിലുമുള്ള ബന്ധമില്ലാത്ത രാജശ്രീ ചൗദരി എന്ന വനിത ഹിമവൽ ഭദ്രാനന്ദയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു എന്ന വ്യാജ വാർത്ത പത്രമാധ്യമങ്ങൾക്ക് നൽകുകയായിരുന്നു
ഹിന്ദു മഹാസഭയുടെ പ്രവർത്തകരെയും മാധ്യമങ്ങളെയും തെറ്റി ധരിപ്പിച്ചുകൊണ്ടും സ്വയം പ്രഖ്യാപിത അധ്യക്ഷനായ ഹിമവൽ ഭദ്രാനന്ദക്കെതിരെ നിയമ നടപടിസ്വീകരിക്കുമെന്നും ഇതിനായി ഉന്നത അധികാരികൾക്ക് പരാതി നൽകിയതായും സ്വാമി ദത്രോത്തയപറഞ്ഞു. കേരളത്തിൽ ഹിന്ദു സ്വാഭിമാൻ യാത്ര 25ന് തിരുവനന്തപുരം പത്മനാഭക്ഷേത്രനടയിൽ നിന്ന് ആരംഭിച്ച് കേരളത്തിലെ 14 ജില്ലകളിലുള്ള ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദർശിച്ച് കാസർകോഡ് മെയ് 5ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *