തിരുവനന്തപുരം : സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് ഉപദേശക സമിതി അംഗം ആയിരുന്നഅജയ് ചന്ദ്ര അനുസ്മരണംപേരൂർക്കട വഴയില ബഥേൽ ഹോമിൽ നടന്നു.
ട്രസ്റ്റ് സ്ഥാപക സെക്രട്ടറി ഷീജാ സാന്ദ്ര അധ്യക്ഷയായിരുന്നു.
ബി. എസ്. എസ്. ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ
അനുസ്മരണ പ്രഭാഷണം നടത്തി.
എസ്. എഫ്. പി. ആർ ചെയർമാൻ
എം.എം സഫർ,ചലച്ചിത്ര നിർമ്മാതാവ്
ജെ. രാജശേഖരൻ,
ബഥേൽ ഹോം ഡയറക്ടർ റവ.ഫാദർ രാജൻ,
ബി.എസ്.എസ് സെക്രട്ടറി ജയാ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
അജയ് ചന്ദ്രയുടെ പത്നി അനിതാ അജയ്, മകൾ ഐശ്വര്യ , മറ്റു കുടുംബാംഗങ്ങൾ, ബഥേൽ ഹോം ജീവനക്കാർ, ട്രസ്റ്റ് ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
