എംഎൽഎ ബോർഡ് വച്ച് രാഹുലിനെ കേരളത്തിൽ ഇറങ്ങാൻ അനുവദിക്കില്ല :യുവമോർച്ച,വിത്ത് കാളയുമായി പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്, നാലുതവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു1 min read

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് അധ്യക്ഷ സ്ഥാനവും പാർട്ടി സസ്പെൻഷനും നേരിടുന്ന രാഹുൽമാൻകൂട്ടത്തെ എംഎൽഎ ബോർഡ് വച്ച്  കേരളത്തിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ്. പാർട്ടി നടപടി സ്വീകരിച്ച ആളെ പാലക്കാടിന് ചുമക്കേണ്ട ആവശ്യമില്ലെന്നും മനു പ്രസാദ് പറഞ്ഞു. വി ഡി സതീശനും ഷാഫി പറമ്പിലും ആയുള്ള കൂട്ടു കച്ചവടത്തിന്റെ ഭാഗമായിട്ടാണ് രാഹുലിനെ എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന തെന്നും മനുപ്രസാദ് ആരോപിച്ചു.

നാലു തവണയാണ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംസ്ഥാന സെക്രട്ടറി എ എസ് അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് , വൈസ് പ്രസിഡന്റ് പി അഖിൽ , മീഡിയ സെൽ കൺവീനർ നന്ദു പാപ്പനംകോട്, നേതാക്കളായ ചൂണ്ടിക്കൽ ഹരി,  നേമം വിഷ്ണു, സൂരജ് വെള്ളനാട് , കൃഷ്ണപുരം വിഷ്ണു , എന്നിവർ മാർച്ചിനെ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *