തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതീഷേധ മാർച്ച് നടത്തി. മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ധാർമിക പ്രസംഗിക്കുന്ന കോൺഗ്രസുകാർ രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഗോകുൽ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എ. എസ് അഖിൽ, സംസ്ഥാന മീഡിയ കൺവീനർ എസ്. നന്ദു എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സംസ്ഥാന ട്രഷർ ഋഷഭ് മോഹൻ , വിഷ്ണു നേമം, അഭിലാഷ് വട്ടിയൂർകാവ് , അഖിൽ , സൂരജ് വെള്ളനാട് , നന്ദഭാർഗവൻ , തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
