തിരുവനന്തപുരം: കൊട്ടിഘോഷിച്ചു ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവിന്റെ ബോംബ് എല്ലാം ചീറ്റിപ്പോയി എന്ന മുദ്രാവാക്യവും ആയിട്ടായിരുന്നു. പ്രതീകാത്മക ബോംബുമായി പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്.
കാളയുടെ കുത്തുകൊണ്ട് വേദന കൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ ബോംബ് ചീറ്റിപ്പോയതെന്ന് യുവമോർച്ച. ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ് ചീറ്റി പോയ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് നനഞ്ഞ ബോംബുമായി ആയിരുന്നു പ്രതിഷേധം. മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ എസ് അഖിൽ , സംസ്ഥാന ട്രഷറർ ഋഷഭ് മോഹൻ , നേതാക്കളായ വിഷ്ണു നേമം, സുരജ് കച്ചണി. വിഷ്ണു കൃഷ്ണപുരം, ശ്രീജീത്ത് നേമം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
