തിരുവനന്തപുരം മ്യൂസിയത്തിലെ അനധികൃത നിയമനം എൽഡിഎഫ് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവ്, ശക്തമായ പ്രക്ഷോഭം ശക്തമാക്കും: യുവമോർച്ച1 min read

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിലെ അനധികൃത നിയമനത്തിന്റെ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഇടതുവലത് അവിശുദ്ധ സഖ്യം സർക്കാർ ജോലി വീതം വെച്ച് എടുത്ത് യുവജനതയെ വഞ്ചിക്കുകയാണെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ്

ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലി തേടി അലയുമ്പോഴാണ് വ്യാജ രേഖ ചമച്ചും ഇല്ലാത്ത തസ്തിക സൃഷ്ടിച്ചും സർക്കാർ ജോലിയിലേക്ക് ആളുകൾ കടന്നുകൂടുന്നത്. 12 പേർ ഇത്തരത്തിൽ കടന്നുകൂടിയെന്നാണ് പുറത്തുവന്ന വിവരം. അതിലേറെ അത്ഭുതം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയും ആയ രാഹുൽ മാങ്കൂട്ടത്തിന്റെ പി.എ അടക്കം അർഹതയില്ലാത്ത തസ്തികളിൽ തുടരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതാണ് ബിജെപിയും യുവമോർച്ചയും പറഞ്ഞുകൊണ്ടിരിക്കുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം. സിപിഎം ഭരണത്തിൽ കോൺഗ്രസ് യുവ നേതാവിന്റെ പേഴ്സണൽ സ്റ്റാഫിനും എൻജിഒ യൂണിയൻ നേതാവിനും ഒക്കെ സർക്കാർ ജോലിയിൽ അനധികൃതമായി നിയമനം ലഭിക്കുന്നു അതും ഇല്ലാത്ത തസ്തികയിൽ വ്യാജ രേഖകൾ ചമച്ച്. ഇത് കേരളത്തിലെ മുഴുവൻ യുവാക്കളെയും ഇടത് വലത് മുന്നണികൾ വഞ്ചിക്കുന്നതിന്റെ തെളിവാണ്. സെക്രട്ടറിയേറ്റിനു മുൻപിലും തെരുവുകളിലും PSC പരീക്ഷയെഴുതി യോഗ്യത നേടിയിട്ട് ജോലിക്കായി സമരം ചെയ്യുന്ന യുവാക്കളെ കണ്ടില്ലെന്നു നടിക്കുന്ന എൽഡിഎഫ് സർക്കാരാണ് സ്വന്തക്കാരും കോൺഗ്രസ് നേതാവിന് വേണ്ടപ്പെട്ടവർക്കും അനധികൃത നിയമനം നൽകുന്നത്. ഇക്കാര്യത്തിൽ മാത്രമല്ല കേരളത്തിലെ സകല അഴിമതികളിലും കോൺഗ്രസിനും സിപിഎമ്മിനും പരസ്പര ധാരണയുണ്ട്. ആ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ നിയമത്തിലൂടെ പുറത്തുവരുന്നത്.
കേരളത്തിലെ യുവാക്കളെ വഞ്ചിക്കുന്ന ഇടത് സർക്കാരിനെതിരെയും അതിന് കൂട്ടുനിന്ന ലാഭം കൈപ്പറ്റുന്ന യുഡിഎഫിനെതിരെയും ശക്തമായ സമരപ്രക്ഷോഭങ്ങൾക്കാണ് യുവമോർച്ച രൂപം നൽകാൻ പോകുന്നത്. സർക്കാരിന് നേതൃത്വം നൽകുന്ന മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷി ഭരിക്കുന്ന വകുപ്പിലാണ് ഇത്തരത്തിലുള്ള അനധികൃത നിയമനം നടന്നിരിക്കുന്നത്. ഈ വിഷയത്തിൽ ഡിവൈഎഫ്ഐയുടെയും എ.ഐ.വൈ.എഫിന്റേയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുവമോർച്ച സംസ്ഥാനപ്രസിഡന്റ് വി.മനുപ്രസാദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *