2000 മുതൽ എല്ലാ വർഷവും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കപ്പെടുന്നു.
ഈ വർഷത്തെ സന്ദേശം “യുണൈറ്റഡ് ബൈ യുണീക്” എന്നതാണ് ക്യാൻസർ ഒരു തീവ്രമായ വ്യക്തിപരമായ യാത്രയാണ്. ഓരോ രോഗിയും രോഗ നിർണ്ണയം, വേദന, ദുഃഖം, രോഗശാന്തി, സഹിഷ്ണുത എന്നീ അനുഭവങ്ങൾ നിറഞ്ഞ മനുഷ്യ കഥയായി പരിണമിക്കുന്നു എന്ന് സന്ദേശം വ്യക്തമാക്കുന്നു.
*എന്താണ് ക്യാൻസർ
സാധാരണ കോശ സമൂഹങ്ങൾ അഥവാ ടിഷ്യു അനിയന്ത്രിതവും അസാധാരണവുമായ വളർച്ചയ്ക്കും കോശവിഭജനത്തിനും കാരണമാകുമ്പോൾ ഉണ്ടാക്കുന്ന രോഗമാണ് ക്യാൻസർ രക്താർബുദം അഥവാ ലുക്കീമിയ ഒഴികെയുള്ള എല്ലാ ക്യാൻസറുകളും സാധാരണയായി ട്യൂമർ ആയി കാണപ്പെടുന്നു. ശരിയായ ചികിൽസ ലഭിച്ചില്ലെങ്കിൽ ക്യാൻസർ കോശങ്ങൾ രക്തം, ലിംഫ്, നെർവ്വുകൾ, ട്രാൻസ് സീലോമിക്സ്പ്രെഡ്, ഇൻഫിൽട്രേഷൻ
എന്നീ വഴികളിലൂടെ മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
ട്യൂമറുകളെ ബിനൈൻ ട്യൂമർ, മാലിഗ്നൻ്റ് ട്യൂമർ എന്ന് തരംതിരിക്കാം.
*ബിനൈൻ ട്യൂമർ… ജീവന് ഭീഷണി ആകാറില്ല, സാവധാനം വളരുന്നു, ഇവ സാധാരണ കോശങ്ങൾക്ക് സമാനമാണ്. എന്നാൽ ഇത് വളരെ പ്രധാനപ്പെട്ട അവയവങ്ങളിൽ വന്നാൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം.
*മാലിഗ്നൻ്റ് ട്യൂമർ... ഇവ മാരകമാണ്, വേഗത്തിൽ വളരുന്നു. മെറ്റാസ്റ്റാസിസ് വഴി ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
*പ്രധാനപ്പെട്ട ക്യാൻസറുകൾ
*കാർസിനോമ..എപ്പിത്തിലിയൽ കോശങ്ങളിൽ നിന്ന് ഉണ്ടാകുന്നു. ബ്രസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ്, ശ്വാസകോശ, വൻകുടൽ ക്യാൻസറുകൾ ഉദാഹരണങ്ങളാണ്
*സാർക്കോമ.. കണക്ടീവ് ടിഷ്യുവിൽ നിന്നുണ്ടാകുന്നു. ഓസ്റ്റിയോ സാർക്കോ മ,ലിയോമയോ സാർക്കോ മ,ലിപ്പോ സാർക്കോമ ഇവ ഉദാഹരണങ്ങളാണ്
*ലിംഫോമ, മർട്ടിപ്പിൾ മയലോമ
*ലുക്കീമിയ… എ എം എൽ, എ എൽ എൽ, സി എം എൽ, സി എൽ എൽ.
*തലച്ചോറിലും സുഷുമ്നാ നാഡിയിലും ഉണ്ടാകുന്ന ക്യാൻസർ
*ഓറൽ ക്യാൻസർ
*കോളോ റെക്ടൽ ക്യാൻസർ
*രോഗലക്ഷണങ്ങൾ*… ക്യാൻസർ ഏതു ഭാഗത്താണോ ഉണ്ടാകുന്നത് അതനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടുന്നു. സാധാരണയായി സ്ഥിരമായ തലവേദന, തലകറക്കം കാഴ്ച്ച മങ്ങൽ,കൈകാൽബലഹീനത, അസാധാരണമായ ഭാരക്കുറവ്, അസാധാരണമായ മുഴ, കരിയാത്ത വ്രണം, സ്തനത്തിലെ മാറ്റങ്ങൾ, ശബ്ദവ്യത്യാസം, തുടർച്ചയായ ചുമ, വായിലെ വെള്ളപ്പാട് അൾസർ, ശ്വാസംമുട്ടൽ, രക്തസ്രാവം, ക്ഷീണം,വീർത്ത വയറ്, സ്ഥിരമായ വയറിനസുഖം എന്നിവയാണ്.
*ക്യാൻസർ പ്രതിരോധം*
*പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള സമീകൃതാഹാരം കഴിക്കുക
*സംസ്കരിച്ച ഭക്ഷണങ്ങൾ ചുവന്ന മാംസം ഇവ ഒഴിവാക്കുക
*പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക
*പുകയില ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
*മദ്യം വർജ്ജിക്കുക
*അൾട്രാവയലറ്റ് രശ്മികൾ അധികമായി ഏൽക്കാതിരിക്കുക, സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുക
*ക്യാൻസർ കണ്ടുപിടിക്കാനുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തുക
*പരിസ്ഥിതി സംരക്ഷിക്കുക, ദോഷകരമായ കെമിക്കൽസ് ഒഴിവാക്കുക, പ്ലാസ്റ്റിക് കത്തിക്കരുത്
*എച്ച് പിവി വാക്സിനേഷൻ എടുക്കുക
*ചികിൽസ*… സർജറി, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ഇമ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഹോമിയോപ്പതി, ആയുർവേദ, സിദ്ധ ചികിൽസകൾ
ഏത് വൈദ്യ ശാസ്ത്ര ശാഖയിലാണോ ശരിയായ മരുന്നുകൾ ലഭ്യമാകുന്നത്, അതനുസരിച്ച് ചികിൽസകൾ നിശ്ചയിക്കണം.
*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി
